മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 15 മുതൽ അബുദാബിയിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും, ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

കൊച്ചി: മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തില്‍ നിന്നും ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 15 മുതല്‍ അബുദാബി- നവി മുംബൈ സെക്ടറിലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടും ജൂലൈ 29 മുതല്‍ ആഴ്ചയില്‍ മൂന്നും വീതം വിമാന സര്‍വീസുകള്‍ ഉണ്ടാവും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 5:45ന് അബുദാബിയില്‍ നിന്നും രാവിലെ 2:55ന് നവി മുംബൈയില്‍ നിന്നും ആയിരിക്കും വിമാന സര്‍വീസുകള്‍. ജൂലൈ 29 മുതല്‍ ഞായറാഴ്ചകളിലും സര്‍വീസുകള്‍ ഉണ്ടാകും. അബുദാബിക്ക് പുറമേ ആഴ്ച തോറും 30 വിമാന സര്‍വീസുകളാണ് ഈ പുതിയ നവി മുംബൈ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. മുംബൈയില്‍ നിന്ന് ആഴ്ചതോറും 95ഉം പൂനയില്‍ നിന്ന് 100ലധികവും നാഗ്പൂരില്‍ നിന്ന് 14ഉം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മഹാരാഷ്ട്രയിലെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസുകളുള്ള ഏറ്റവും വലിയ വിമാന കമ്പനികള്‍ ഒന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുഖപ്രദമായ സീറ്റുകള്‍, ഭക്ഷണം, ഇന്ത്യന്‍ ആതിഥ്യ മര്യാദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള മികച്ച സേവനം തുടങ്ങിയവ കാണിക്കുന്ന എക്സ്പ്രസ് വാലി ബാത് ഹെ ക്യാമ്പയിന്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയിരുന്നു. ബോളിവുഡ് താരം പങ്കജ് ത്രിപാഠി മുഖ്യവേഷത്തില്‍ എത്തുന്ന ഈ ക്യാമ്പയിന്‍ ഇതിനകം 300 മില്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.