Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയടക്കമുള്ള വിമാനകമ്പനികളിൽ സൈബർ ആക്രമണം: യാത്രക്കാരുടെ 10 വർഷത്തെ സ്വകാര്യ വിവരങ്ങളടക്കം ചോർന്നു

ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം. അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്

air india falls prey to cyber attack SITA pss data breached
Author
Delhi, First Published May 21, 2021, 10:03 PM IST

 ദില്ലി: എയർ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങൾ വൻ സൈബർ ആക്രമണത്തിൽ ചോർന്നതായി വെളിപ്പെടുത്തൽ. എയർ ഇന്ത്യ അടക്കമുള്ള അഞ്ച് വിമാനകമ്പനികൾക്ക് നേരെയാണ് സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. ലക്ഷക്കണക്കക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പ്രാഥമിക വിവരം. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്. യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ആക്രമണത്തിൽ ചോർന്നു. 2011 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് സൈബർ ആക്രമികൾ തട്ടിയെടുത്തത്. 

ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു. 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം. ഡാറ്റ ചോർച്ച നടന്നുവെന്ന വിവരം എയർ ഇന്ത്യ യാത്രക്കാരെ ഇ- മെയിൽ വഴി അറിയിക്കുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്. എയർ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവ്വീസുകളും ഇരയായതായി റിപ്പോർട്ടുകളുണ്ട്. 

Image

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios