റോം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഇറ്റലിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ  263 പേരെ തിരികെയെത്തിച്ചു. റോമിൽ നിന്ന് 263 പേരുമായി എയർ ഇന്ത്യ വിമാനം ഇന്ന്  9.15 യോടെ ദില്ലിയിലെത്തി. ഇവരെ ചാവ്ലയിലേക്ക് നിരീക്ഷണത്തിനായി മാറ്റി. കൊവിഡ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായവരെയാണ് തിരികെ രാജ്യത്തേക്ക് എത്തിച്ചത്. 12 ക്രൂ അംഗങ്ങളുമായി ഇന്നലെയാണ്  വിമാനം  റോമിലെത്തിയത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിരുന്നു. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.