ദില്ലി: കൊവിഡ് ഭീതിക്കിടയിൽ ഉത്തരേന്ത്യയിൽ  വായു മലിനീകരണവും  മോശമാകുന്നു. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് രാജ്യതലസ്ഥാനത്തെ വായു മലിനമാകാൻ പ്രധാന കാരണം. നഗരത്തിലെ വായു നിലവാര സൂചിക പലയിടത്തും ഇന്നലെ 372 ന് അടുത്തായിരുന്നു.

കഴിഞ്ഞ  രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ പഞ്ചാബിലെ വയൽ കത്തിക്കൽ കേസുകളിൽ ഇരട്ടി വർധനയാനുണ്ടായത്. വായു നിലവാരം കുറയാനുള്ള മറ്റ് രണ്ട് കാരണങ്ങൾ പൊടിയും വാഹനങ്ങളില്‍ നിന്നുള്ള പുകയുമാണ്. മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാരിന്റെ പരിസ്ഥിതി മാർഷലുമാർ ചുവപ്പ് ലൈറ്റിൽ വാഹനം ഓഫ് ചെയ്യണമെന്ന ബോധവൽക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. 


എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് അനുസരിച്ച് വെള്ളിയാഴ്ച അനന്ത് വിഹാറില്‍ 387, ആര്‍കെ പുരത്ത് 33, രോഹിനിയില്‍ 391, ദ്വാരകയില്‍ 390ഉം ആണ്. ഇതെല്ലാം തന്നെ വായുമലിനീകരണത്തിന്‍റെ ഉയര്‍ന്ന തോതിലാണുള്ളത്.