ഇന്‍റര്‍നെറ്റിലൂടെയും നേരിട്ടും കണ്ടുമനസ്സിലാക്കിയാണ് അബീര്‍ വിമാനത്താവളത്തിന്‍റെ ചിത്രം ആദ്യം മനസ്സില്‍ പതിപ്പിച്ചത്. പിന്നീട് പേപ്പറും നിറങ്ങളും മറ്റുമുപയോഗിച്ച് വിമാനത്താവളം പുനസൃഷ്ടിക്കുകയായിരുന്നു.
ദില്ലി: ജന്മദിനങ്ങള്‍ എപ്പോഴും പ്രിയപ്പെട്ടവയാണ്. കുട്ടിക്കാലത്തെ ജന്മദിനാഘോഷങ്ങള്‍ തിളക്കമുള്ള ഓര്‍മ്മകളും. എന്നാല്‍ ജന്മദിനം ആഘോഷിക്കാന്‍ വിമാനത്താവളത്തിന്‍റെ സിഇഒ നേരിട്ട് ക്ഷണിക്കുന്ന അവസരം ലഭിച്ചാലോ? അപൂര്‍വ്വമായ ഈ അവസരം സ്വന്തമാക്കിയത് ഒരു പത്തുവയസ്സുകാരനാണ്. വിമാനത്താവളത്തിന്‍റെ മാതൃക നിര്‍മ്മിച്ചതിനാണ് അബീര്‍ മഗൂ എന്ന കൊച്ചുമിടുക്കന് പിറന്നാള്‍ സമ്മാനമായി വിമാനത്താവളം സന്ദര്‍ശിക്കാനും ജന്മദിനം വിമാനത്താവളത്തില്‍ ആഘോഷിക്കാനും അവസരം ലഭിച്ചത്.
ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ മാതൃകയാണ് അബീര്‍ നിര്‍മ്മിച്ചത്. ഇന്‍റര്‍നെറ്റിലൂടെയും നേരിട്ടും കണ്ടുമനസ്സിലാക്കിയാണ് അബീര്‍ വിമാനത്താവളത്തിന്‍റെ ചിത്രം ആദ്യം മനസ്സില്‍ പതിപ്പിച്ചത്. പിന്നീട് പേപ്പറും നിറങ്ങളും മറ്റുമുപയോഗിച്ച് വിമാനത്താവളം പുനസൃഷ്ടിക്കുകയായിരുന്നു. 21 മണിക്കൂര്‍ ചെലവിട്ടാണ് അബീര്‍ വിമാനത്താവളത്തിന്‍റെ മാതൃക നിര്‍മ്മിച്ചത്.
അബീറിന്‍റെ അമ്മാവനാണ് കുട്ടി നിര്‍മ്മിച്ച മാതൃക ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതോടെ ചിത്രം വൈറലാകുകയായി. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട വിമാനത്താവളത്തിന്‍റെ സിഇഒ അബീറിന്‍റെ പത്താമത്തെ പിറന്നാളിന് വിമാനത്താവളം ചുറ്റിക്കാണാനും ജന്മദിനം വിമാനത്താവളത്തിലെ ജീവനക്കാരോടൊപ്പം ആഘോഷിക്കാനും ക്ഷണിക്കുകയായിരുന്നു.
21 മണിക്കൂറുകള്‍ കൊണ്ടാണ് എയര്‍പോര്‍ട്ട് മാതൃക സൃഷ്ടിച്ചതെന്നും പത്താം പിറന്നാള്‍ ആഘോഷം വിമാനത്താവളത്തിനുള്ളില്‍ വച്ച് നടക്കുന്നതില്‍ ഏറെ ആകാംഷയുണ്ടെന്നും അബീര്‍ എഎന്‍ഐയോട് പ്രതികരിച്ചു. ജൂണ്‍ 10-നാണ് അബീറിന്‍റെ ജന്മദിനം.
Thank you @DelhiAirport. A little message from Abeer Magoo✈️ pic.twitter.com/nLlNxvswD1
