Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശുകാരിയെന്ന പ്രചരണത്തിനെതിരെ നിയമ നടപടിയെന്ന് ഐഷ; സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി

എ പി അബ്ദുള്ളക്കുട്ടി നടത്തിയ ദ്വീപ് വിരുദ്ധ പരാമർശത്തിലും ഐഷ സുൽത്താനയ്ക്ക് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷൻ തന്നെ കേസ് നൽകിയതിലും പ്രതിഷേധിച്ചാണ് നടപടി

aisha sultana against bjp on bangladesh native fake campaign
Author
Kochi, First Published Jun 15, 2021, 4:41 PM IST

കൊച്ചി: സോഷ്യൽ മീഡിയയിൽ ബംഗ്ലാദേശുകാരി ആണെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഷ സുൽത്താന. ബിജെപിക്കെതിരെ പ്രതികരിച്ചതിനു ആണ് തന്നെ വേട്ടയാടുന്നതെന്നും ഐഷ പ്രതികരിച്ചു. വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് ആക്രമണം നടക്കുന്നത്. എന്‍റെ പേരിൽ പോലും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയാണ്. അത്തരം പ്രൊഫൈലുകളിലൂടെ ഞാൻ ബംഗ്ലാദേശുകാരിയാണെന്ന് പ്രചരിപ്പിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നതെന്നും ഐഷ കൂട്ടിച്ചേർത്തു.

അതേസമയം സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കി. കോർ കമ്മിറ്റി യോഗം ആണ് തീരുമാനം എടുത്തത്. എ പി അബ്ദുള്ളക്കുട്ടി നടത്തിയ ദ്വീപ് വിരുദ്ധ പരാമർശത്തിലും ഐഷ സുൽത്താനയ്ക്ക് എതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷൻ തന്നെ കേസ് നൽകിയതിലും പ്രതിഷേധിച്ചാണ് നടപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios