കശ്മീർ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ താഴ്വരയിലൂടെ സഞ്ചരിക്കുകയും പട്ടാളക്കാരുമായി സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വന്നു. 

 

പ്രദേശവാസികൾക്കൊപ്പം ഡോവൽ വഴിയോരത്തിരുന്ന് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഷോപ്പിയാനിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് ട്വീറ്റുകൾ പറയുന്നത്. 

സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമായി അജിത് ഡോവൽ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.