ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍  അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം നേരത്തെ പാര്‍ട്ടി നേതൃസ്ഥാനത്തും നിന്നും രാജി വെച്ചിരുന്നു. 

പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ പലരും ക്രിമിനലുകളെക്കാള്‍ കഷ്ടമാണെന്നും മുന്‍ കേന്ദ്രമന്ത്രിമാരായ സുബോധ് കാന്ത് സഹായ്, രാമേശ്വര്‍ ഓറാവോണ്‍ തുടങ്ങിയ നേതാക്കള്‍ കാലുവാരുകയായിരുന്നെന്നും രാജി വേളയില്‍ അദ്ദേഹം ആരോപിച്ചിരുന്നു. നേരത്തെ അദ്ദേഹം ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം തള്ളിയ അജോയ്കുമാര്‍ ഒടുവില്‍ ആംആദ്മിയില്‍ ചേരുകയായിരുന്നു.