രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. 

ദില്ലി: പഞ്ചാബിലെ മൊഹാലിയിൽ അകാലി ദൾ യുവനേതാവിനെ വെടിവെച്ചു കൊന്നു. വിക്കി മിദുകേരയാണ് കൊല്ലപ്പെട്ടത്.

നാല് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. 

രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നാലം​ഗ സംഘത്തിലെ രണ്ട് പേരാണ് വെടിയുതിർത്തത്. വിക്കി മിദുകേര സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona