Asianet News MalayalamAsianet News Malayalam

ആദ്യമായി ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കണക്ക്; രാജ്യത്ത് രോഗവ്യാപനം അതിതീവ്രം

കോവിഡ് രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽപ്പോലും പ്രതിദിന വർദ്ധന ഒരു ലക്ഷം കടന്നിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കണക്ക് ഇനിയും കൂടാനുള്ള സാധ്യതയാണ് കാണുന്നത്.

alarming rise in covid 19 cases more than 1 lakh new cases in a day for first time
Author
Delhi, First Published Apr 5, 2021, 10:02 AM IST

ദില്ലി: രാജ്യത്ത് ഇതാദ്യമായി പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 103558 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതിന് ശേഷമുള്ള എറ്റവും ഉയർന്ന കണക്കാണിത്. 478 മരണം കൂടി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 165101 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 7,41,830 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പറയുന്നു. 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 57 8 4990 3 62  
2 Andhra Pradesh 10300 883 890137 842 7239 5
3 Arunachal Pradesh 8   16785   56  
4 Assam 1964 19 215597 48 1109 2
5 Bihar 3561 618 263233 245 1583 1
6 Chandigarh 3150 12 24661 352 383 1
7 Chhattisgarh 38450 2138 326277 3076 4319 36
8 Dadra and Nagar Haveli and Daman and Diu 204 5 3538 20 2  
9 Delhi 13982 1335 651351 2677 11081 21
10 Goa 2077 97 56156 167 835 1
11 Gujarat 15135 837 298737 2024 4566 14
12 Haryana 12574 787 282368 1110 3191 7
13 Himachal Pradesh 3577 136 60595 258 1070 10
14 Jammu and Kashmir 3955 381 127049 189 2008 3
15 Jharkhand 5244 631 120872 149 1130 8
16 Karnataka 39111 2478 963419 2060 12625 15
17 Kerala 28206 619 1102359 2173 4668 10
18 Ladakh 323 17 9802 12 130  
19 Lakshadweep 36 2 704 3 1  
20 Madhya Pradesh 21335 966 281476 2201 4040 11
21 Maharashtra 431896 29344 2522823 27508 55878 222
22 Manipur 61 1 28988 7 374  
23 Meghalaya 102 14 13870 2 150  
24 Mizoram 41 1 4439   11  
25 Nagaland 133 1 12138   92  
26 Odisha 2838 170 337935 300 1922 1
27 Puducherry 1592 118 40083 109 684  
28 Punjab 25314   219063 2955 7083 51
29 Rajasthan 12878 1140 323618 587 2829 2
30 Sikkim 51 3 6071 3 135  
31 Tamil Nadu 21958 1754 865071 1813 12778 14
32 Telengana 8746 823 302768 268 1723 6
33 Tripura 63 7 33085 10 392  
34 Uttarakhand 3017 379 97520 169 1727 2
35 Uttar Pradesh 19738 3242 601440 863 8881 31
36 West Bengal 10153 1309 573118 644 10344 4
Total# 741830 50233 11682136 52847 165101 478
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

കോവിഡ് രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽപ്പോലും പ്രതിദിന വർദ്ധന ഒരു ലക്ഷം കടന്നിരുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കണക്ക് ഇനിയും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios