അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതടക്കം പ്രധാന പലകേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്‍ഐഎ അറസ്റ്റ് ചെയ്ത വാസെ. 

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ച സംഭവത്തില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്നും പുറത്താക്കി. മുംബൈ പൊലീസ് കമ്മീഷണറാണ് പുറത്താക്കി ഉത്തരവിറക്കിയത്. 17 വര്‍ഷം മുന്‍പ് സസ്‌പെന്‍ഷന്‍ിലായ വാസെ പിന്നീട് ശിവസേനയില്‍ ചേര്‍ന്നിരുന്നു. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതടക്കം പ്രധാന പലകേസുകളുടേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്‍ഐഎ അറസ്റ്റ് ചെയ്ത വാസെ. നിലവില്‍ ജുഡീഷ്യന്‍ കസ്റ്റഡിയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona