കൊല്ലം: കർണാടകത്തിൽ നിന്ന് തിരിച്ചെത്തിയവരെ അവരുടെ വീടുകളിലേക്ക് എത്തിക്കാനായി പോയ ആംബുലൻസ് തടഞ്ഞു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് അമ്പലംകുന്നിലാണ് സംഭവം. കർണാടകത്തിൽ നിന്നും ട്രെയിനിൽ റെയിൽവെ സ്റ്റേഷനിലെത്തിയ അഞ്ച് പേരാണ് ആംബുലൻസിലുള്ളത്. ഇവരെ ഹോം ക്വാറന്റൈനിൽ ആക്കാൻ അനുവദിക്കില്ലെന്നും സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പൊലീസ് സ്ഥലത്തെത്തി.