ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം, തുടർ സൈനിക നീക്കങ്ങൾ ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്നും അമേരിക്ക 

ദില്ലി: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്ന് ഇന്ത്യ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരോട് യു എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോം പയോ ആവശ്യപ്പെട്ടു. തുടർ സൈനിക നീക്കങ്ങൾ ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

നേരത്തെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് സംയുക്ത ഇന്ത്യയും റഷ്യയും ചൈനയും പ്രസ്താവന പുറത്തിറക്കി. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഒരു രീതിയിലുള്ള ഭീകരവാദത്തേയും പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസ്താവന വിശദമാക്കുന്നു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയും റഷ്യയുമാണ് പ്രസ്താവന ഇറക്കിയത്.