Asianet News MalayalamAsianet News Malayalam

എഫ് 16 പോര്‍വിമാനം അഭിനന്ദന്‍ വര്‍ധമാന്‍ തകര്‍ത്തിട്ടില്ലെന്ന് അമേരിക്കന്‍ മാധ്യമം

ബാലക്കോട്ട് ആക്രമണത്തിന് പിറ്റേന്നാണ് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍റെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് എത്തിയത്. ഇതില്‍ ഒരു എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ത്തമാന്‍ പറത്തിയ മിഗ് 21 തകര്‍ത്തതിന്റെ തെളിവായി പാക് മിസൈലിന്‍റെ അവശിഷ്ടങ്ങൾ സേനാ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചിരുന്നു

American news publication claims India s assertion that its fighter pilot shot down a Pakistani F-16 fighter jet may not be correct
Author
New Delhi, First Published Apr 5, 2019, 8:54 PM IST

ദില്ലി‍: പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ തകർത്തെന്ന അവകാശവാദം കള്ളമെന്ന് അമേരിക്കന്‍ പ്രസിദ്ധികരണമായ ഫോറിന്‍ പോളിസി. പാകിസ്ഥാന്‍ വാങ്ങിയ എല്ലാ എഫ് 16 വിമാനങ്ങളും സുരക്ഷിതമാണെന്നും ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഭിനന്ദന്‍ പിടിയിലായത് പാകിസ്ഥാന്‍ പോര്‍വിമാനം എഫ്-16 നശിപ്പിച്ച ശേഷം

ബാലക്കോട്ട് ആക്രമണത്തിന് പിറ്റേന്നാണ് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍റെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് എത്തിയത്. ഇതില്‍ ഒരു എഫ് 16 വിമാനം അഭിനന്ദന്‍ വര്‍ത്തമാന്‍ പറത്തിയ മിഗ് 21 തകര്‍ത്തതിന്റെ തെളിവായി പാക് മിസൈലിന്‍റെ അവശിഷ്ടങ്ങൾ സേനാ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പാക് എഫ് 16 വിമാനം വെടിവെച്ചിട്ടതിന് തെളിവുണ്ട്; ബാലാകോട്ടില്‍ വ്യോമസേന ലക്ഷ്യം കണ്ടുവെന്നും വിദേശകാര്യ മന്ത്രാലയം

പാകിസ്ഥാന്‍റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു ശേഷമാണ് മിഗ് 21 ഹൈസോണ്‍ വിമാനം തകര്‍ന്നു വീണ് അഭിനന്ദ് പാക് പട്ടാളത്തിന്‍റെ പിടിയിലാവുകയും ചെയ്തതെന്നായിരുന്നു ഇന്ത്യന്‍ വ്യോമസേന വിശദമാക്കിയത്. 

Follow Us:
Download App:
  • android
  • ios