Asianet News MalayalamAsianet News Malayalam

കൊവിഡ്: കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ സാക്ഷിയാക്കി മമതയുടെ അവാര്‍ഡ് ദാന ചടങ്ങ്

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ സാക്ഷിയാക്കി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് മമത ബാനര്‍ജി. 

amid centres advise mamata addresses 10,000 at award ceremony
Author
Kolkata, First Published Mar 13, 2020, 6:17 PM IST

കൊല്‍ക്കത്ത: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പൊതുപരിപാടികള്‍ തടയണമെന്ന കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മമത ബാനര്‍ജിയുടെ അവാര്‍ഡ് വിതരണ ചടങ്ങ്. വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സര്‍ക്കാരിന്‍റെ കായിക പുരസ്കാര വിതരണ ചടങ്ങ് നടത്തിയത്. 

മമതയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പെരുമാറ്റം നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചടങ്ങിലെത്തിയ മമത കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശവും വായിച്ചു. കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ മാറ്റി വെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ പതിവായി ഉണ്ടാകാത്തതു കൊണ്ടാണ് ചടങ്ങ് മാറ്റി വെക്കാത്തതെന്നായിരുന്നു മമതയുടെ വിശദീകരണം. 

കൊവിഡ് 19ന്‍റെ പേരില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ ചുമയും കഫക്കെട്ടുംം കൊവിഡ് 19 കാരണമാവണമെന്നില്ലെന്നും മമത പറഞ്ഞു. അസുഖമുള്ളവര്‍ ഡോക്ടറെ കണ്ട ശേഷം 14 ദിവസം വിശ്രമിക്കണം. ഹസ്തദാനം ഒഴിവാക്കണം. പകരമായി നമസ്തേ പറയണം. മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മമത പറ‌ഞ്ഞു. ധാരാളം വെള്ളം കുടിക്കണമെന്നും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും മമത ജനങ്ങളോട് നിര്‍ദ്ദേശിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios