വി ഡി സതീശൻ മന്ത്രിസഭയിലേക്ക് എഐസിസി ഇടപെടലോടെ ടി സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഷാനിമോൾ ഉസ്മാന് വേണ്ടി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാനം വരെ പരിശ്രമം നടത്തിയെങ്കിലും ഒടുവിൽ എഐസിസിയുടെ ആശീർവാദത്തോടെ നറുക്ക് ടി സിദ്ദിഖിന് വീഴുകയായിരുന്നു
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലേക്ക് കൽപ്പറ്റയിലെ നിയുക്ത എംഎൽഎ ടി സിദ്ദിഖും. എഐസിസി ഇടപെടലോടെയാണ് സിദ്ദിഖ് മന്ത്രിസ്ഥാനം ഉറപ്പിച്ചത്. മുസ്ലിം പ്രാതിനിധ്യത്തിലാണ് ചര്‍ച്ചകൾ നടന്നത്. ഷാനിമോൾ ഉസ്മാന് വേണ്ടി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാനം വരെ പരിശ്രമം നടത്തിയെങ്കിലും ഒടുവിൽ എഐസിസിയുടെ ആശീർവാദത്തോടെ നറുക്ക് ടി സിദ്ദിഖിന് വീഴുകയായിരുന്നു. കോഴിക്കോടിന് മന്ത്രിയില്ല എന്നത് കൂടെ പരിഗണിച്ചാണ് ടി സിദ്ദിഖിലേക്ക് അവസാനം ചര്‍ച്ച എത്തിയത്. മുമ്പ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റായിരുന്നയാളാണ് സിദ്ദിഖ്. കെസി പക്ഷം ഇതോടെ വി ഡി ക്യാബിനറ്റിൽ പിടിമുറുക്കിയിട്ടുണ്ട്.



