ചെന്നൈ: ചെന്നൈയിലെത്തിയ അമിത് ഷായുമായി ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂർ കൂടിക്കാഴ്‍ച നീണ്ടു
രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂർത്തി അമിത് ഷായെ കണ്ടത്. കരുണാനിധിയുടെ മകൻ എം കെ അളഗിരിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. 

സഖ്യചർച്ചകൾ കേന്ദ്രനേതൃത്വം നേരിട്ട് നടത്തുമെന്നും സംസ്ഥാന നേതൃത്വം പ്രചാരണത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നും തമിഴ്നാട് നേതൃത്വത്തോട് അമിത് ഷാ നിർദ്ദേശിച്ചു. വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ബിജെപി സഖ്യത്തിൽ തന്നെ മത്സരിക്കുമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കിയിരുന്നു.ഖുശ്ബുവിന് പിന്നാലെ കൂടുതൽ താരങ്ങളെ ഒപ്പമെത്തിക്കാനും പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കാനുമാണ് ബിജെപി തീരുമാനം.