Asianet News MalayalamAsianet News Malayalam

'മോദിയും ഷായും ഞങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട'; കൊവിഡ് ഭയമില്ലെന്ന് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍

  • കൊവിഡ് 19 ഭീതി പരത്തി ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വൈറസ് ഭയമില്ലെന്നും ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. 
  • പ്രതിഷേധവേദിയിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Amit Shah and Modi dont worry no fear for covid 19 said Shaheen Bagh protesters
Author
New Delhi, First Published Mar 14, 2020, 6:51 PM IST

ദില്ലി: കൊവിഡ് 19 ഭീതി പരത്തി  ഒഴിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. പ്രതിഷേധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായാണ് കൊവിഡ് ഭയം വളര്‍ത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തണുപ്പോ മഴയോ വകവെക്കാതെയാണ് പ്രതിഷേധം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ കൊവിഡ് പേടി ഇല്ലെന്നും അവര്‍ പറഞ്ഞു.

ആവശ്യത്തിന് സാനിറ്റൈസറുകളും ഡെറ്റോളും ഉള്‍പ്പെടെയുള്ളവ സ്ത്രീകള്‍ക്ക് കൈകള്‍ വൃത്തിയാക്കുന്നിനായി നല്‍കുന്നുണ്ട്. അമിത് ഷായും മോദിജിയും തങ്ങളെ ആലോചിച്ച് വിഷമിക്കേണ്ടെന്നും തങ്ങള്‍ സ്വയം പരിപാലിക്കുന്നുണ്ടെന്നും പ്രതിഷേധക്കാരില്‍ ഒരാളായ സ്ത്രീ പറഞ്ഞതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പ്രതിഷേധവേദിയിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊവിഡ് 19ന്‍റെ ലക്ഷണങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രതിരോധനടപടികളും പ്രതിഷേധക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ദില്ലി കലാപത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും ഇരകള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്ന് ആളുകള്‍ എങ്ങനെയാണ് വടക്കുകിഴക്കന്‍ ദില്ലിയിലെത്തി കലാപത്തിന് തുടക്കമിട്ടതെന്ന് അന്വേഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

Follow Us:
Download App:
  • android
  • ios