അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് അമിത് ഷാ കശ്മീരിലെത്തിയിരിക്കുന്നത്.
ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തി. അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് അമിത് ഷാ കശ്മീരിലെത്തിയിരിക്കുന്നത്.
ഇന്ന് തന്നെ അമിത് ഷാ അമര്‍നാഥ് ഗുഹാ ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തും. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 11നാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.
ആഭ്യന്തര മന്ത്രിയായ ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീർ സന്ദർശനമാണ് ഇത്. സംസ്ഥാന ബിജെപി നേതാക്കളുമായും ടൂറിസം മേഖലയിൽ നിന്നുള്ളവരുമായും അമിത് ഷാ കൂടിക്കാഴ്ച്ച നടത്തുമെന്നും വിവരമുണ്ട്. ഇന്ന് രാത്രി കശ്മീർ രാജ്ഭവനിൽ തങ്ങുന്ന അമിത് ഷാ നാളെ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
