ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ ശനിയാഴ്‍ച ചെന്നൈയില്‍ എത്തുന്ന അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്‍ച നടത്തിയേക്കില്ല. അമിത് ഷായുടെ ചെന്നൈ സന്ദർശന പട്ടികയിൽ  രജനീകാന്തുമായി കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല. ഔദ്യോഗിക പട്ടികയിൽ സർക്കാർ പരിപാടിയും ഹോട്ടൽ ലീലാപാലസിൽ നടക്കുന്ന ബിജെപി കോർകമ്മിറ്റി മീറ്റിങ്ങും മാത്രമാണുള്ളത്.