ഇന്നലെ വൈകിട്ടാണ് ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം നടന്നത്. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ദില്ലി: മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാകില്ലെന്ന് അമിത് ഷാ. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിക്ക് ആദരാജ്ഞലി അര്‍പ്പിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
ഇന്നലെ വൈകിട്ടാണ് ബിജെപി എംഎൽഎ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം നടന്നത്. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്.
ഭീമാ മണ്ഡാവിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിരുന്നെന്നും ദന്തേവാഡയിലേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ബിജെപി സംഘം പോയതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു.
