Asianet News MalayalamAsianet News Malayalam

ദില്ലിയിലെ കൊവിഡ് സാഹചര്യം; യോഗം ചേര്‍ന്ന് കേന്ദ്രം, കൂടുതല്‍ വെന്‍റിലേറ്റര്‍ ഐസിയുകള്‍ വേണമെന്ന് സര്‍ക്കാര്‍

അതിനിടെ ദീപാവലിപ്പിറ്റേന്ന് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി. ദീപാവലി ആഘോഷത്തിന്‍റെ പേരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ദില്ലിയില്‍ ലംഘിക്കപ്പെട്ടിരുന്നു.  മാര്‍ക്കറ്റുകളില്‍  സാമൂഹിക അകലം പാലിക്കാതെ ജനം തിക്കിത്തിരക്കിയതിന് പിന്നാലെ  പടക്ക നിരോധനവും നടപ്പായില്ല. 

Amit Shah summoned meeting in delhi in order to discuss about covid outbreak
Author
Delhi, First Published Nov 15, 2020, 5:48 PM IST

ദില്ലി: ദില്ലിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍  കേന്ദ്ര ഇടപെടല്‍. സ്ഥിതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. പ്രതിദിന മരണവും രോഗ വ്യാപനവും ഉയരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ അടിയന്തര യോഗം വിളിച്ചത്.  ദില്ലി ഗവര്‍ണര്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,നീതി ആയോഗ് പ്രതിനിധികളെന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മലിനീകരണവും ശൈത്യവും കൊവിഡ് വര്‍ധനയ്ക്ക് കാരണമാകുമെന്നതിനാല്‍ യോഗം സ്ഥിതി വിലയിരുത്തി. ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ കൂടുതല്‍ വെന്‍റിലേറ്റര്‍ ഐസിയുകള്‍ സജ്ജമാക്കണമെന്ന് ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതിനിടെ ദീപാവലിപ്പിറ്റേന്ന് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി. ദീപാവലി ആഘോഷത്തിന്‍റെ പേരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ദില്ലിയില്‍ ലംഘിക്കപ്പെട്ടിരുന്നു.  മാര്‍ക്കറ്റുകളില്‍  സാമൂഹിക അകലം പാലിക്കാതെ ജനം തിക്കിത്തിരക്കിയതിന് പിന്നാലെ  പടക്ക നിരോധനവും നടപ്പായില്ല.  ഇന്ന് രാവിലെ  അന്തരീക്ഷ മലിനീകരണം അതീവ  ഗുരുതരാവസ്ഥയിലായിരുന്നു. വായുമലിനീകരണ തോത് നൂറുകടന്നാല്‍ അപകടമെന്നിരിക്കേ ദില്ലിയിലെ മിക്കയിടങ്ങളിലും രാവിലെ വായു മലിനീകരണ സൂചിക 450 കടന്നിരുന്നു.  

 

Follow Us:
Download App:
  • android
  • ios