അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ സാധിച്ച താൻ ഭാഗ്യവാനാണെന്നും അമിത് ഷാ കുറിച്ചു. 

ദില്ലി: എഴുപതാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കേന്ദ്രമന്ത്രി അമിത് ഷാ. ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കാൻ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്‌തു. 

Add Asianetnews as a Preferred SourcegooglePreferred

“ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ സാധിച്ച ഞാൻ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്കൊപ്പം ഞാൻ മോദിജിക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു“ അമിത് ഷാ ട്വീറ്റ് ചെയ്തു.

Scroll to load tweet…