വാതക ചോർച്ചയെ തുടർന്ന് ഏഴ് പേർക്ക് ജീവൻ നഷ്ടമായി. മരണപ്പെട്ടവരെല്ലാം സ്ത്രീ തൊഴിലാളികളാണ്. 64 പേരെ ചെന്നെയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തിരുവള്ളൂർ: തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം. സെന്റ് പീറ്റേർസ് പോൾ സീ ഫുഡ് എക്സ്പോട്ട്സ് കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഏഴ് പേർക്ക് ജീവൻ നഷ്ടമായി. മരണപ്പെട്ടവരെല്ലാം സ്ത്രീ തൊഴിലാളികളാണ്. 64 പേരെ ചെന്നെയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ ദുരന്തനിവാരണസേന സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ചെമ്മീനും മറ്റു മത്സ്യ വിഭവങ്ങളും സംസ്കരിക്കുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്.മത്സ്യങ്ങൾ കേ‌ടുവരാതെ സൂക്ഷിക്കുവാനും, ശീതീകരണത്തിനും വേണ്ടിയാണ് അമോണിയം സാധാരണ ഗതിയിൽ ഉപയോ​ഗിക്കുന്നത്. എങ്ങനെയാണ് ചോർച്ചയുണ്ടായതെന്നത് വ്യക്തമായിട്ടില്ല. .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ധനസഹായം പ്രഖ്യാപിച്ച് വിജയ് സർക്കാർ

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 2 ലക്ഷം രൂപ മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചു. സംഭവത്തിൽ മൂന്നം​ഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.