Asianet News MalayalamAsianet News Malayalam

ശിവസേനയെ 'ശവ്‌സേന'യെന്ന് വിളിച്ച് അമൃത ഫഡ്‌നവിസ്; മറുപടിയുമായി ശിവസേന

നിങ്ങളുടെ പേരിലെ 'എ' എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും ശിവസേന വക്താവ് പറഞ്ഞു.
 

Amruta Fadnavis called Shavsena; Shivsena hits back
Author
Mumbai, First Published Nov 13, 2020, 11:36 PM IST

മുംബൈ: ശിവസേനയെ ശവ്‌സേനയെന്ന് വിളിച്ച് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ തോല്‍വിയെ തുടര്‍ന്നാണ് ശവ്‌സേനയെന്ന് അമൃത ഫഡ്‌നവിസ് പാര്‍ട്ടിയെ വിശേഷിപ്പിച്ചത്. അമൃതയുടെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേനയും രംഗത്തെത്തി. സ്വന്തം പേരിലെ 'എ' വിട്ടുകളയരുതെന്നും നിങ്ങളുടെ പേരിലെ 'എ' എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും ശിവസേന വക്താവ് നീലം ഗോര്‍ഹെ പറഞ്ഞു. അമൃതയുടെ സ്‌പെല്ലിംഗില്‍ നിന്ന് 'എ' വിട്ടുകളഞ്ഞാല്‍ മൃതം(മരിച്ചത്) എന്നാണ് മറാഠിയില്‍ അര്‍ത്ഥം. ഞങ്ങളെ പേര് വിളിക്കുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു നേട്ടവും ലഭിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. 

ബിഹാറില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത്. സ്വന്തം സഖ്യത്തെ(കോണ്‍ഗ്രസിനെ) 'ശവ്സേന' കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ അവര്‍ എവിടെയാണെന്നത് പ്രശ്‌നമല്ല, പക്ഷേ ബിഹാറിനെ കൃത്യസ്ഥാനത്ത് എത്തിച്ചതില്‍ നന്ദിയുണ്ട്-എന്നായിരുന്നു അമൃത ഫഡ്‌നവിസിന്റെ ട്വീറ്റ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്‌നവിസിനായിരുന്നു ബിജെപിയുടെ പ്രചാരണ ചുമതല. 
 

Follow Us:
Download App:
  • android
  • ios