ദില്ലി: രാജ്യത്തെങ്ങും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് വലിയ ചര്‍ച്ചയാകുകയാണ്. മധ്യപ്രദേശില്‍ അടക്കം പെട്രോള്‍ വില 100 രൂപയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഇതില്‍ പ്രതിഷേധിക്കുന്ന തരത്തില്‍ അമൂലിന്‍റെ അമൂല്‍ ടോപ്പിക്കല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആമൂല്‍ ടോപ്പിക്കല്‍ കാര്‍ട്ടൂണില്‍, അമൂല്‍ ഗേള്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ അടിക്കുമ്പോള്‍ 'പെയിന്‍ഫുള്‍ ഇന്‍ക്രിസ്' എന്ന ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ അമൂല്‍ സഹിക്കാവുന്ന വിലയുള്ള ടേസ്റ്റാണ് എന്നും എഴുതിയിട്ടുണ്ട്. ഈ ട്വീറ്റിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.