Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി

അവധിയിലായിരുന്ന സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. 

an army jawan abducted by terrorists in jammu and kashmir
Author
Srinagar, First Published Mar 8, 2019, 10:44 PM IST

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. അവധിയിലായിരുന്ന സൈനികൻ മൊഹമ്മദ് യാസീൻ ഭട്ടിനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. 

ജമ്മു ആന്‍റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ജോലി ചെയ്തിരുന്ന സൈനികനെയാണ് തട്ടിക്കൊണ്ടു പോയത്. ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു മൊഹമ്മദ് യാസീൻ ഭട്ട്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. ഈ മാസം അവസാനം വരെ യാസിന് അവധി ഉണ്ടായിരുന്നു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. 

ഒരു സംഘം ആളുകളെത്തി യാസിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.  യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് സൈന്യം നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. 

മുൻപ് ഇത് പോലെ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇത് കശ്മീരിൽ വലിയ പ്രതിഷേധങ്ങളാണുണ്ടാക്കിയത്. സമാനമായ രീതിയിലാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്. 2017ലുണ്ടായ സമാനമായ സംഭവത്തിൽ ലഫ്റ്റനന്‍റ് ഉമർ ഫയാസിനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഉമർ ഫയാസും അവധിയിലായിരുന്നു. 

Follow Us:
Download App:
  • android
  • ios