Asianet News MalayalamAsianet News Malayalam

'കോണ്‍ഗ്രസില്‍ തന്നെ ഉറച്ച് നില്‍ക്കും'; നവീകരണം ആവശ്യപ്പെടുന്നത് കലാപമുണ്ടാക്കലല്ലെന്ന് ആനന്ദ് ശര്‍മ്മ

അമ്പത് വർഷമായി കോൺഗ്രസുകാരനാണ്. ബിജെപിയിലേക്കെന്നത് അസംബന്ധ പ്രചാരണം. പാർട്ടിയിൽ നവീകരണം ആവശ്യപ്പെടുന്നത് കലാപമുണ്ടാക്കാനല്ലെന്നും ആനന്ദ് ശർമ്മ പറഞ്ഞു. 
 

Anand Sharma says he will never join in bjp
Author
Delhi, First Published Mar 7, 2021, 5:05 PM IST

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ തിരുത്തല്‍വാദി നേതാക്കള്‍ മയപ്പെടുന്നു. ബിജെപിയിലേക്കെന്ന പ്രചാരണത്തെ തള്ളിക്കളഞ്ഞ ആനന്ദ് ശര്‍മ്മ കോണ്‍ഗ്രസില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പറഞ്ഞു. അമ്പത് വർഷമായി കോൺഗ്രസുകാരനാണ്. ബിജെപിയിലേക്കെന്നത് അസംബന്ധ പ്രചാരണം. പാർട്ടിയിൽ നവീകരണം ആവശ്യപ്പെടുന്നത് കലാപമുണ്ടാക്കാനല്ലെന്നും ആനന്ദ് ശർമ്മ പറഞ്ഞു. 

തിരുത്തല്‍വാദി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം നടപടി വന്നേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.  ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവ് ഉമേഷ് പണ്ഡിറ്റിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം തിരുത്തല്‍വാദികളെ  പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐസിസിക്ക് കത്ത് നല്‍കിയതിന് പിന്നാലെ രാഹുല്‍ അനുകൂലികളായ കൂടുതല്‍ പേര്‍ സമാന നിലപാടുമായി മുന്‍പോട്ട് വന്നിരുന്നു. അച്ചടക്കം ലംഘിക്കുന്നവരാരായാലും മുഖം നോക്കാതെ നടപടി വേണമെന്നാണ് ആവശ്യം.

Follow Us:
Download App:
  • android
  • ios