അനസൂയ മത്സരിക്കാൻ ഇറങ്ങിയാൽ ദേവഗൗഡ കുടുംബത്തിൽ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന പത്താമത്തെ അംഗമാകും

ബെംഗളൂരു: കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചേക്കും. ബംഗളുരു റൂറൽ മണ്ഡലത്തിൽ ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി കെ സുരേഷിനെ അനസൂയയുടെ ഭർത്താവ് ഡോ. മഞ്ജുനാഥ തോൽപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവിൽ സീറ്റ് ജെഡിഎസ്സിന് നൽകുന്നതിൽ തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേർന്ന് അനസൂയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചേക്കും. അനസൂയ മത്സരിക്കാൻ ഇറങ്ങിയാൽ ദേവഗൗഡ കുടുംബത്തിൽ നിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന പത്താമത്തെ അംഗമാകും. മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയായി എംഎൽസി പുട്ടണ്ണയെയും കുസുമ ഹനുമന്തരായപ്പയെയുമാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ഇരുവരും വൊക്കലിഗ സമുദായത്തിൽ നിന്നുള്ള നേതാക്കളാണ്.