മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് വിഷ്ണുവര്‍ധന്‍ നടത്തിയ പരാമര്‍ശമാണ് റാവുവിനെ ചൊടിപ്പിച്ചത്. റാവുവിന് ടിഡിപിയുമായി ബന്ധമുണ്ടെന്ന് റെഡ്ഡി പറഞ്ഞതോടെ റാവു ചെരുപ്പൂരി മുഖത്തടിക്കുകയായിരുന്നു. 

െൈഹദരാബാദ്: ടെലിവിഷന്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവിന് ചെരുപ്പുകൊണ്ടടിയേറ്റു. തത്സമയ ചര്‍ച്ചക്കിടെയാണ് ബിജെപി ആന്ധ്ര ജനറല്‍ സെക്രട്ടറി എസ് വിഷ്ണുവര്‍ധന്‍ റെഡ്ഡിക്ക് അമരാവതി പരിരക്ഷണ സമിതി ജോ. ആക്ഷന്‍ കമ്മിറ്റി അംഗം കൊലികാപുഡി ശ്രീനിവാസ റാവുവില്‍ നിന്ന് അടിയേറ്റത്. മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ച് വിഷ്ണുവര്‍ധന്‍ നടത്തിയ പരാമര്‍ശമാണ് റാവുവിനെ ചൊടിപ്പിച്ചത്. റാവുവിന് ടിഡിപിയുമായി ബന്ധമുണ്ടെന്ന് റെഡ്ഡി പറഞ്ഞതോടെ റാവു ചെരുപ്പൂരി മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

അമരാവതി പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി 3000 കോടിയായി ഉയര്‍ത്തിയതിനെ സംബന്ധിച്ചാണ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഫണ്ട് സംഘടിപ്പിക്കാനായി മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വിമാനത്തില്‍ എങ്ങനെ പോകാനാകുമെന്ന് റെഡ്ഡി ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുന്‍മുഖ്യമന്ത്രിമാര്‍ മുംബൈയില്‍ പോയി പരസ്യമായി വായ്പ തേടുകയാണെന്നും റെഡ്ഡി കുറ്റപ്പെടുത്തി.

ഇതോടെ പ്രകോപിതനായ റാവു ബിജെപി നേതാവിനെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ചാനല്‍ ഏറ്റെടുക്കണമെന്നും ശ്രീനിവാസ റാവുവിനെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ശ്രീനിവാസ റാവുവിനെ ഇനി ചര്‍ച്ചക്ക് വിളിക്കില്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.