Asianet News MalayalamAsianet News Malayalam

ആന്ധ്രാ ഉപമുഖ്യമന്ത്രിയുടെ പരിചാരകന് കൊവിഡ്; സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതർ 1332

കുർണൂലിൽ 343, ​ഗുണ്ടൂർ 283, കൃഷ്ണ 236 എന്നിങ്ങനെയാണ് രോ​ഗബാധിതരുടെ കണക്കുകൾ. 1332 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതർ.

andhra deputy chief ministers attendant tested covid positive
Author
Andhra Pradesh, First Published Apr 30, 2020, 9:11 AM IST

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി എകെകെ ശ്രീനിവാസിന്റെ പരിചാരകന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാന സെക്രട്ടറിയേറ്റിലെ 13 പേരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ഇവരുടെ പരിശോധനാ ഫലം നെ​ഗറ്റീവാണ്. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

"എന്റെ പരിചാരകൻ ട്രൂനാറ്റ് പരിശോധനയിൽ പോസിറ്റീവാണ് (സാധാരണയായി ടിബി പരിശോധനയ്ക്ക് ഉപയോഗിക്കുന്നു) ആർടി-പിസിആർ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഞാനും 13 സ്റ്റാഫ് അംഗങ്ങളും പരിശോധനയ്ക്ക് വിധേയരായി, ഞങ്ങൾക്കെല്ലാവർക്കും കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണ്. 
സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത കേസുകൾ വർദ്ധിച്ചുവരികയാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

നൂറുകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കർനൂൾ, ഗുണ്ടൂർ, കൃഷ്ണ ജില്ലകളിലാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുർണൂലിൽ 343, ​ഗുണ്ടൂർ 283, കൃഷ്ണ 236 എന്നിങ്ങനെയാണ് രോ​ഗബാധിതരുടെ കണക്കുകൾ. 1332 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതർ. 

കൊറോണ വൈറസ് വ്യാപനം പരിശോധിക്കുന്നതിനായി സ്വകാര്യ ആശുപത്രികൾ ഔട്ട്പേഷ്യന്റ് വിഭാ​ഗം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാാര്യത്തിൽ ആവശ്യമായ നടപടികൾ  സ്വീകരിക്കാൻ ആരോ​ഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. അതുപോലെ സർക്കാർ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.   

Follow Us:
Download App:
  • android
  • ios