അമരാവതി: കൊറോണവൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂരിലാണ് 54 കാരന്‍ തെറ്റിദ്ധാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കൊറോണവൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നിലുണ്ടെന്ന് ഇയാള്‍ കരുതിയിരുന്നു. ഗ്രാമത്തിലെ മറ്റാര്‍ക്കും രോഗം വരാതിരിക്കാനാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കൊറോണവൈറസ് ബാധയുണ്ടോയെന്ന് ഇയാള്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയിരുന്നു.

വൈറസ് ബാധയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഇയാള്‍ വിശ്വസിച്ചില്ല. ആരും തന്‍റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു.