വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം

ഉന്നാവോ: വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോഴായിരുന്നു വരന്റെ വിഗ് തെന്നി മാറിയത്. ഇത് കണ്ട വധു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. കഷണ്ടിയുള്ള കാര്യം വിവാഹത്തിന് മുന്പ് വരൻ പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചതാണ് വധുവിന്റെ പിന്മാറ്റത്തിന് കാരണം. 

ബന്ധുക്കളെല്ലാം വധുവിനെ പറഞ്ഞ് മനസിലാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവ‍ര്‍ വഴങ്ങിയില്ലെന്നും ഡിഎൻഎ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ ഒടുവിൽ ലോക്കൽ പൊലീസും സംഭവത്തിൽ ഇടപെട്ടു. എന്നാൽ താൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിൽ വധു ഉറച്ചുനിന്നതോടെ പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. ഒടുവിൽ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ക്ക് ചെലവായ 5.66 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നൽകി. 

വിവാഹത്തിന് മുന്പ് കഷണ്ടിയുടെ കാര്യം പറഞ്ഞിരുന്നെങ്കിൽ വധുവടക്കമുള്ള ബന്ധുക്കൾ മാനസികമായി തയ്യാറാവുമായിരുന്നു. എന്നാൽ പെട്ടെന്നുള്ള ഞെട്ടലിലാണ് പെൺകുട്ടി. സത്യങ്ങൾ മറച്ചുവച്ച് ബന്ധങ്ങൾ തുടരാനാകില്ലെന്ന് വധുവിന്റെ അമ്മാവൻ പ്രതികരിച്ചു. അനുനയത്തിന് ശ്രമിച്ചെങ്കിലും വധു തയ്യാറായില്ലെന്നും, ഒടുവിൽ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസും അറിയിച്ചു. 

'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല', ചോദ്യത്തിന് പിന്നാലെ പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്

മുംബൈ: 'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല' എന്ന ചോദ്യമാണ് അയാൾ അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് വിദ്യാർത്ഥിയെ പിന്തുടർന്ന് കൊലപ്പെടുത്തിയ 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

നാസിക്കിലെ നിഫാദ് താലൂക്കിലെ ലാസൽഗാവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഔറംഗബാദിലെ ദിയോഗി കോളേജിന് സമീപം 18 കാരിയായ സുഖ്പ്രീത് കൗറിനെ ശരൺസിംഗ് സേഥി കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ദിയോഗി കോളേജിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയോട് കൊലപ്പെടുത്തുന്നതിന് മുമ്പ് "എന്തുകൊണ്ടാണ് നിങ്ങൾ എന്നെ സ്നേഹിക്കാത്തത്?" എന്ന് സേഥി ചോദിച്ചിരുന്നുവെന്ന് ഔറംഗബാദ് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് സൂപ്രണ്ട് സച്ചിൻ പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ലസൽഗാവിലെ ശ്രീ ഗണേഷ്‌നഗർ പ്രദേശത്തുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് സേഥിയെ പിടികൂടിയത്. 

Read Also: അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത നിലയില്‍; വായിച്ചവരെ ഞെട്ടിച്ച് 'ആത്മഹത്യകുറിപ്പ്'.!