അറസ്റ്റിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്. ഇവരുടെ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്തു.

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ച 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ബസന്ത് നഗറിലാണ് സംഭവം. അറസ്റ്റിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്. ഇവരുടെ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്തു. വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളടക്കമാണ് അറസ്റ്റിലായത്. പ്രതിഷേധം തുടങ്ങി അരമണിക്കൂറിനുള്ളില്‍ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

അറസ്റ്റിലായവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വിവരങ്ങളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. അതിനിടെ അറസ്റ്റിലായവരെ ജാമ്യത്തിൽ എടുക്കാൻ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത് ഇവരെ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. 

Scroll to load tweet…