ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബിന്ദു അമ്മിണിയെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിനിയായ ഭവിതയും പിടിയിലായിട്ടുണ്ട്. താൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയതാണെന്ന് ബിന്ദു അമ്മിണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ദില്ലിയിൽ ഇന്ന് നടന്ന പ്രക്ഷോഭത്തിനിടെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജെഎൻയു വിദ്യാർത്ഥി യൂണിയൻ കൗൺസിലർ സുഭാഷ്ചന്ദ്ര യാദവ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

യുപി ഭവനിലേക്കും അസം ഭവനിലേക്കും വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തി. ഇവരെ വഴിയിൽ നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.