Asianet News MalayalamAsianet News Malayalam

പിന്തുണ അഭ്യർത്ഥിച്ച് ജാമിയ വിദ്യാർത്ഥികൾ; ഇന്ന് ചെങ്കോട്ടയിലേക്ക് മാർച്ച്

  • സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിലുള്ള നാല് വിദ്യാർത്ഥികൾ മലയാളികളാണ്
  • സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാർത്ഥികൾ പിന്തുണ നൽകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു
Anti CAA protest Jamia students march to red fort on december 19
Author
New Delhi, First Published Dec 18, 2019, 6:51 PM IST

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭത്തിന്. നാളെ ഇവർ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധത്തിന് ജാമിയ സമര സമിതി ആഹ്വാനം ചെയ്തു. 

സമരത്തിന്റെ കോർഡിനേഷൻ കമ്മിറ്റിയിൽ നാല് പേർ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാർത്ഥികൾ പിന്തുണ നൽകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

ജാമിയ വിദ്യാർത്ഥികൾ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ ദില്ലിയെ യുദ്ധക്കളമാക്കിയത് കഴിഞ്ഞ ദിവസമാണ്. പിന്നീട് നടന്ന പൊലീസിന്റെ ലാത്തിച്ചാർജ്ജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്കാണ് പരിക്കേറ്റത്.

ജാമിയ വിദ്യാർത്ഥികൾക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ മദ്രാസിലെ കേന്ദ്ര സർവ്വകലാശാലയിൽ വരെ പ്രതിഷേധമുയർന്നു. പൊലീസ് നടപടികളിൽ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. വീണ്ടും സമരം ശക്തമാക്കുമെന്നാണ് ഇവർ അറിയിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios