ഹരിപ്പൂർധറിൽ വെച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ദില്ലി : ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. ബസിൽ 35 ഓളം പേരുണ്ടായിരുന്നതായാണ് വിവരം. കുപ്വിയിൽ നിന്ന് ഷിംലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പൂർധറിൽ വെച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നൂറുമുതൽ 200 വരെ താഴ്ചയിലേക്ക് വീണതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred