വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. പരാമർശത്തിനെതിരെ നിരവധി പേർ രം​ഗത്തെത്തി. വിമർശനം കടുത്തതോടെ പരാമർശം പിൻവലിച്ച് തടിയൂരിയിരിക്കുകയാണ് നിതീഷ് കുമാർ. 

ദില്ലി: ജനസംഖ്യ നിയന്ത്രണത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ജനന നിയന്ത്രണത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. വിമർശനം കടുത്തതോടെ പരാമർശം പിൻവലിച്ച് തടിയൂരിയിരിക്കുകയാണ് നിതീഷ് കുമാർ. 

Add Asianetnews as a Preferred SourcegooglePreferred

സന്താന നിയന്ത്രണം ഒഴിവാക്കാനുള്ള ലൈംഗിക ബന്ധത്തിലെ രീതികൾ പെൺകുട്ടികൾക്കറിയാമെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പരാമർശം. ആംഗ്യങ്ങൾ കാണിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയും രം​ഗത്തെത്തി. നിതീഷ് കുമാർ മാപ്പ് പറയണമെന്ന് രേഖ ശർമ്മ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാഷ ഇതാണെങ്കിൽ സംസ്ഥാനം അനുഭവിക്കുന്ന ഭീകരത ഊഹിക്കാവുന്നതേയുള്ളൂവെന്നും രേഖ ശർമ്മ പറഞ്ഞു.

മഹുവയെ അയോഗ്യയാക്കാൻ നീക്കം, എതിർക്കുമെന്ന് കോണ്‍ഗ്രസ്, ബിഎസ്പി; എത്തിക്സ് കമ്മിറ്റിയിൽ ഭൂരിപക്ഷം ബിജെപിക്ക്

വിമർശനം ശക്തമായതോടെ പെൺകുട്ടികൾക്കെതിരായ നിയമസഭയിലെ ലൈംഗിക പരാമർശത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ രം​ഗത്തെത്തുകയായിരുന്നു. വിവാദ പ്രസ്താവന പിൻവലിക്കുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുന്നുവെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. 

കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്നിടത്ത് 'ഇന്ത്യ'യിലെ സീറ്റ് വിഭജനം കീറാമുട്ടി, തുറന്നടിച്ച് ആനന്ദ്ശര്‍മ

https://www.youtube.com/watch?v=Ko18SgceYX8