ഈ ദിവസം അംബേദ്കർ ഓർമയിൽ സമത്വ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചെന്നൈയിൽ ഇന്ന് മുഖ്യമന്ത്രി നേരിട്ട് സമത്വദിനാഘോഷ ചടങ്ങിന് നേതൃത്വം നൽകി

ചെന്നൈ: ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനത്തിൽ പ്രവർത്തകർക്ക് സമത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അംബേദ്കറുടെ ജന്മദിനം തമിഴ്നാട്ടിൽ ഇനി മുതൽ സമത്വ ദിനം ആയി ആചരിക്കുമെന്ന് തമിഴ്നാട് സ്റ്റാലിൻ ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഈ ദിവസം അംബേദ്കർ ഓർമയിൽ സമത്വ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചെന്നൈയിൽ ഇന്ന് മുഖ്യമന്ത്രി നേരിട്ട് സമത്വദിനാഘോഷ ചടങ്ങിന് നേതൃത്വം നൽകി. തന്തൈ പെരിയാരുടെ ജന്മദിനം സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപനവും സ്റ്റാലിൻ ഇതോടൊപ്പം നടത്തി. സെപ്റ്റംബർ 17നാണ് പെരിയാർ ഇ.വി.രാമസ്വാമിയുടെ ജന്മദിനം. വിസികെ, സിപിഎം, കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം ഉൾപ്പെടെയുള്ള കക്ഷികൾ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു