ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും എളുപ്പ വഴികളിലൊന്നാണ് ഇൻഷുറൻസ് പരിരക്ഷ.

ഇൻഷുറൻസിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയുംകുറിച്ച് എടുത്ത് പറയേണ്ടതില്ല. ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും എളുപ്പ വഴികളിലൊന്നാണ് ഇൻഷുറൻസ് പരിരക്ഷ. സാമ്പത്തിക ആസൂത്രണത്തിനും ഭദ്രതക്കും സാമ്പത്തിക ആയുധമാണ് ഇത്. വിവിധ തരം ഇൻഷുറൻസുകൾ, ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉചിതമായ പോളിസികൾ തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവയാണ്. അവ എന്തൊക്കെയാണെന്ന് അറിയാം. 

എന്താണ് ഇൻഷുറൻസ്?

ഇൻഷുറൻസിന്റെ പ്രധാന ഉദ്ദേശ്യമെന്നത് ഭാവിയിലേക്ക് വേണ്ടി കരുതിവെക്കലാണ്. ആരോഗ്യം, അപകടങ്ങൾ, വാഹനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ്‌ ഇൻഷുറൻസ് പരിരക്ഷ പ്രധാനമായും ഉപയോഗിക്കുന്നത്. ഇൻഷ്വർ ചെയ്ത കക്ഷിയെയും ഇൻഷ്വറരെയും നിയമപരമായി ബന്ധിപ്പിക്കുന്ന കരാറാണ് ഇൻഷുറൻസ് പോളിസി. പോളിസിയിൽ പറയുന്നത് പ്രകാരമായിരിക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നത്. 

ഇൻഷുറൻസിന്റെ ആവശ്യകതകൾ എന്തൊക്കെയാണ്?

1. പ്രതീക്ഷിക്കാതെയുള്ള അപകടങ്ങൾ

അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങൾ, ഉദാഹരണത്തിന് പ്രകൃതി ദുരന്തങ്ങൾ, വെള്ളപൊക്കം തുടങ്ങിയ അപകടങ്ങളിൽ വൻ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവാം. അത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടതായി വരും. ഇത് എളുപ്പമാക്കാനാണ് ഹോം ഇൻഷുറൻസ് തുടങ്ങിയ പോളിസികൾ ഉള്ളത്. ഇതുവഴി പ്രതിസന്ധികൾ ഇല്ലാതെ തന്നെ പുതിയ വീട് നിർമിക്കുകയൊ അല്ലെങ്കിൽ സ്ഥലം മാറ്റത്തിനോ അറ്റകുറ്റപണികൾ നടത്തുവാനോ ചെയ്യാൻ സാധിക്കും.

2. ബിസിനസ് ആവശ്യങ്ങൾ

ഒരു ബിസിനസ് തുടങ്ങുമ്പോൾ വിപണിയിലെ അനിശ്ചിതത്വങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ സമഗ്രമായ ഇൻഷുറൻസിന്റെ സഹായം കൊണ്ട് റിസ്കുകൾ ഏറ്റെടുക്കുവാനും ബിസിനസ് മുന്നോട്ട് കൊണ്ട് പോകുവാനും സാധിക്കും.

3 ആസ്തി സംരക്ഷണം

കാലാകാലങ്ങളായി ആസ്തികൾ കൂട്ടി വെച്ചിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്നൊരു അസുഖമോ മറ്റോ വന്നാൽ ചിലവേറിയ ചികിത്സകൾ വേണ്ടി വന്നേക്കാം. പെട്ടെന്നുള്ള അടിയന്തരാവസ്ഥ അവരുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും. എന്നാൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിലൂടെ അവരുടെ സമ്പത്തും ദീർഘകാല നിക്ഷേപങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്നു. 

4. പുതിയ സംരംഭങ്ങൾ 

സാമ്പത്തിക അപകടസാധ്യതകൾ കണക്കിലെടുത്ത് സ്റ്റാർട്ടപ്പ് സ്ഥാപകൻ വലിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ തയ്യാറാവണമെന്നില്ല. എന്നാൽ ശരിയായ ഇൻഷുറൻസിന്റെ സഹായത്തോടെ വ്യവസായിക്ക് അത് ഏറ്റെടുക്കാൻ സാധിക്കുന്നു. 

5. സാമ്പത്തിക അപകടസാധ്യതകൾക്ക് പരിഹാരം

സാമ്പത്തിക പ്രതിസന്ധികളെ മുൻകൂട്ടികാണുന്നതിലൂടെ പ്രകൃതി ദുരന്തങ്ങൾ, മറ്റ് അപകടങ്ങൾ, ആരോഗ്യ പ്രതിസന്ധികൾ തുടങ്ങിയ സംഭവങ്ങളുടെ ആഘാതം കുറക്കാൻ സഹായിക്കും. 

6. പ്രതിസന്ധികളിൽ ആശങ്ക വേണ്ട 

സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലൂടെ ഒരു ഓഹരി ഉടമക്ക് സാമ്പത്തിക പ്രതിസന്ധികളിൽ ആശങ്കയില്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നു.

എന്തൊക്കെ തരം ഇൻഷുറൻസ് പോളിസികളാണ് ഉള്ളത്?

പലതരം ഇൻഷുറൻസ് പോളിസികളാണുള്ളത്. റിയൽ ലൈഫ് സാഹചര്യങ്ങളെ കണക്കിലെടുത്ത് അതിന് അനുസൃതമായ ഇൻഷുറൻസ് പരിരക്ഷകളാണ് ആവശ്യക്കാർക്ക് നൽകുന്നത്. അവ എന്തൊക്കെയെന്ന് താഴെ പറയുന്നു.

ലൈഫ് ഇൻഷുറൻസ്

പോളിസി ഉടമയുടെ മരണത്തിൽ ആശ്രിതരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ സുപ്രധാനമാണ്. താഴെ പറയുന്ന രീതികളിലാണ് അവ പ്രവർത്തിക്കുന്നത്. 

1. ടേം ഇൻഷുറൻസ്

കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കാൻ ടേം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്ന ഒരാൾ പെട്ടെന്ന് മരണപ്പെടുകയാണെങ്കിൽ കുടുംബത്തിൻ്റെ ദൈനംദിന ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ചിലവും ഇൻഷുറൻസിൽ നിന്നും പോകുന്നതാണ്.

2. വോൾ ലൈഫ് ഇൻഷുറൻസ്

സ്ഥിരതയുള്ള ഒന്നാണ് വോൾ ലൈഫ് ഇൻഷുറൻസ്. ഒരു വ്യക്തി വോൾ ലൈഫ് ഇൻഷുറൻസിൽ നിക്ഷേപിക്കുകയാണെങ്കിൽ അതിലൂടെ അവകാശികൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു. പ്രീമിയങ്ങൾ കൃത്യസമയത്ത് അടയ്ക്കുന്നിടത്തോളം ഇൻഷ്വർ ചെയ്ത വ്യക്തിക്ക് അവരുടെ ജീവിതകാലം മുഴുവൻ പരിരക്ഷ ലഭിക്കും.

3. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (ULIPs)

ഒരു വ്യക്തി യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളെ നിറവേറ്റാൻ സഹായിക്കുന്ന ഒന്നാണ് ഈ പോളിസി. നിക്ഷേപിക്കുന്നതിന്റെ ഇരട്ടി അനൂകൂല്യങ്ങൾ ഇതിൽ ലഭിക്കും. 

4. എൻഡോവ്‌മെൻ്റ് പോളിസികൾ

ലൈഫ് പരിരക്ഷയോടൊപ്പം തന്നെ മെച്യൂരിറ്റി ആനുകൂല്യവും നൽകുന്ന ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൻഡോവ്മെന്റ് പോളിസികൾ. ലൈഫ് പരിരക്ഷയിൽ ഇൻഷ്വറിയുടെ മരണാന്തരം മൊത്തം തുക പ്രിയപ്പെട്ടവർക്ക് നൽകുന്നു അതേസമയം മെച്യൂരിറ്റി അനുകൂല്യത്തോടെ പോളിസി മെച്യൂർ ആകുന്ന സമയത്ത് ഒരു നിശ്ചിത തുകയും നൽകുന്നു.

5. മണി-ബാക്ക് പ്ലാനുകൾ

പോളിസി പിരീഡിൽ ഒരു നിശ്ചിത സമയത്ത് ഇൻഷ്വർ ചെയ്ത വ്യക്തിക്ക് തുക ക്രമമായോ മൊത്തമായോ നൽകുന്നതാണ് മണി-ബാക്ക് പ്ലാനുകൾ.

ആരോഗ്യ ഇൻഷുറൻസ് 

ചികിത്സാ ചെലവുകൾ, മെഡിക്കൽ റിസ്ക് മാനേജ്മെൻ്റ്, പ്രതിരോധ പരിചരണം, അടിയന്തര ഇടപെടലുകൾ എന്നിവ ഉൾപ്പെട്ടതാണ് ആരോഗ്യ ഇൻഷുറൻസ്. ഉദാഹരണങ്ങൾ താഴെ പറയുന്നു.

1. വ്യക്തിഗത ആരോഗ്യ പോളിസികൾ 

ഒരു വ്യക്തി തന്റെ ചികിത്സ ചെലവുകൾക്ക് വേണ്ടി സ്വന്തമായി എടുക്കുന്നതാണ് ഇത്. 

2. ഫാമിലി ഫ്ലോട്ടർ സ്കീമുകൾ

കുറഞ്ഞ ചിലവിൽ തന്നെ എല്ലാ അംഗങ്ങളും ഒരൊറ്റ പോളിസിയിൽ പരിരക്ഷിക്കപ്പെടുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

3. ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ്

രോഗനിർണയം നടത്തിയ ഒരു വ്യക്തിക്ക് ചികിത്സക്കും പുനരധിവാസത്തിനുമായി ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് വഴി ഒരു തുക മൊത്തമായി ലഭിക്കുന്നു.

4. ടോപ്പ്-അപ്പ് പോളിസികൾ

നിലവിലുള്ള ആരോഗ്യ ഇൻഷുറൻസിന് പുറമെ നൽകുന്നതാണ് ടോപ്-ആപ്പ് പോളിസികൾ. ഇൻഷുറൻസ് പോളിസിയുടെ തുക കഴിഞ്ഞാലും അവരുടെ ചികിത്സ ചെലവുകൾ പരിരക്ഷിക്കാൻ ഇത് സഹായിക്കും. 

5. മുതിർന്ന പൗരന്മാർക്കുള്ള പദ്ധതികൾ

60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് വേണ്ടിയുള്ളതാണ് ഈ ഇൻഷുറൻസ് പോളിസി. പ്രായമായവർ മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ സാമ്പത്തികമായി സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ് ഇത്.

ഓട്ടോ ഇൻഷുറൻസ്

വാഹന നാശനഷ്ടങ്ങൾ, മോഷണം, അല്ലെങ്കിൽ ബാധ്യതകൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളിൽനിന്നും 
ഉടമകളെ സംരക്ഷിക്കുന്നതാണ് വാഹന ഇൻഷുറൻസ് പോളിസി. 
അതിന്റെ നിയമവശങ്ങൾ ഇങ്ങനെയാണ്.

1. തേർഡ് പാർട്ടി ലയബിലിറ്റി കവറേജ്

എല്ലാ വാഹനങ്ങൾക്കും നിർബന്ധമായും എടുത്തിരിക്കേണ്ട ഒന്നാണ് ഇത്. ഇൻഷ്വറി കാരണം ഉണ്ടായ വാഹനാപകടത്തിൽ തേർഡ് പാർട്ടിക്കുണ്ടാകുന്ന വാഹനത്തിന്റെ നാശനഷ്ടത്തിനോ മറ്റ് പരിക്കുകൾക്കോ നിയമപരമായ ബാധ്യതകളുടെ ചെലവ് ഈ പോളിസിയിലൂടെ അവര്‍ക്ക് നൽകുന്നു.

2. കോംപ്രഹെൻസീവ് പോളിസികൾ

ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് വാഹനാപകടത്തിൽ പരിക്കുകളോ 
വാഹനത്തിന് കേടുപാടുകളോ സംഭവിച്ചാൽ കോംപ്രഹെൻസീവ് പോളിസിയിലൂടെ ചെലവുകൾ ഏറ്റെടുക്കുന്നതാണ്. 

3. കൊള്ളീഷൻ ഇൻഷുറൻസ്

മറ്റൊരു വ്യക്തിയുടെ വാഹനവുമായി അപകടത്തിൽപെട്ട ഇൻഷ്വറിയുടെ വാഹനത്തിന്റെ റിപ്പയറിങ് ചെലവുകൾ അല്ലെങ്കിൽ വാഹനം മാറ്റി വാങ്ങിക്കാനുള്ള ചെലവുകളാണ് കൊള്ളീഷൻ ഇൻഷുറൻസിൽ ഉൾപ്പെടുന്നത്.

4. പേഴ്‌സണൽ ഇഞ്ച്വറി പ്രൊട്ടക്ഷൻ (പിഐപി)

വാഹനാപകടത്തിൽപ്പെട്ട വ്യക്തിയുടെയും ഒപ്പമുണ്ടായിരുന്ന സഹയാത്രക്കാരുടെയും ചികിത്സ ചെലവുകളും അവർക്ക് നഷ്‌ടമായ തുകയും നൽകുന്നതാണ് പിഐപി പോളിസി.

ഹോം ഇൻഷുറൻസ്

റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, മറ്റ് സ്വത്തുക്കൾ തുടങ്ങിയവയെ യാദൃച്ഛികമായ നാശനഷ്ടങ്ങളിൽനിന്നും ഹോം ഇൻഷുറൻസ് സുരക്ഷിതമാക്കുന്നു. പോളിസി നിയമങ്ങൾ താഴെ പറയുന്നു.

1. സ്ട്രച്ചറൽ കവറേജ്

ഏതെങ്കിലും തരത്തിൽ വീടിന് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ അതിന്റെ പുനർനിർമാണത്തിനൊ റിപ്പയറിങ്ങിനൊ വേണ്ടിയുള്ള ചിലവുകൾ ഈ പോളിസിയിലൂടെ നൽകുന്നു. 

2. കണ്ടെന്റ്സ് ഇൻഷുറൻസ്

ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, തുണികൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വസ്തുക്കളുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ് ഈ പോളിസി.

3. ലാൻഡ്‌ലോർഡ്‌ ഇൻഷുറൻസ്

വാടകക്ക് നൽകിയ വീടിന് ഏതെങ്കിലും തരത്തിൽ സാമ്പത്തിക നഷ്ടങ്ങളുണ്ടായാൽ ഉടമക്ക് ചിലവുകൾ ലാൻഡ്‌ലോർഡ്‌ ഇൻഷുറൻസ് വഴി എളുപ്പമാകും. 

4. ടെനൻറ് കവറേജ് 

വാടകയ്ക്ക് താമസിക്കുന്ന ഇൻഷ്വറിക്ക് സാമ്പത്തിക ഭദ്രത ഉറപ്പാകുന്നതിനാണ് ടെനൻറ് കവറേജ്. ആ വ്യക്തിക്കും അദ്ദേഹത്തിന്റെ വസ്തുവകകൾക്കും സാധാരണമായി ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും. 

ട്രാവൽ ഇൻഷുറൻസ് 

യാത്രചെയ്യുന്ന വ്യക്തിക്ക് പല വിധത്തിലുള്ള അപകടങ്ങൾ അല്ലെങ്കിൽ നാശനഷ്ടങ്ങൾ ഉണ്ടാവാം. അതിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ഇൻഷുറൻസ് ഉപയോഗിക്കുന്നത്. ഉദാഹരണങ്ങൾ താഴെ പറയുന്നു.

1. മെഡിക്കൽ എമർജെൻസീസ് 

വിദേശത്തേക്ക് പറക്കുന്ന വ്യക്തിക്ക് അത്യാവശ്യമായി സർജറി വേണ്ടി വന്നാൽ ആശുപത്രി ചെലവുകളും മറ്റും ഈ പോളിസിയിൽ ഉൾപ്പെടുന്നു. 

2. ട്രിപ്പ് ഇന്ററപ്ഷൻസ്

ഉദാഹരണത്തിന് തൊഴിൽപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര കോൺഫറൻസ് പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിൽ മാറ്റിവെക്കുകയാണെങ്കിൽ അതിനുണ്ടായ തിരിച്ചുകിട്ടാത്ത ചെലവുകൾക്ക് ട്രിപ്പ് ഇന്ററപ്ഷൻസ് കവറേജിലൂടെ ആ പണം തിരിച്ച് നൽകും. 

3. ലോസ്റ്റ് ലഗേജ് 

വിദേശത്തേക്ക് പോകുംവഴി ചെക്ക്-ഇൻ സമയത്ത് ലഗേജ് നഷ്ടപ്പെടുകയോ അത് കിട്ടാൻ സമയം വൈകുകയോ ചെയ്ത കരണത്താലുണ്ടാവുന്ന ചെലവുകൾ ഈ കവറേജിൽ ഉൾപ്പെടുന്നു. 

 എഡ്യൂക്കേഷൻ ഇൻഷുറൻസ് 

ഉപരിപഠനത്തിന് വേണ്ടി ഭീമമായ തുകകൾ ആവശ്യം വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക സഹായത്തിന് വേണ്ടിയുള്ളതാണ് എഡ്യൂക്കേഷൻ ഇൻഷുറൻസ്. ഇതിലൂടെ ഇൻഷ്വറിക്ക് തന്റെ കുട്ടിയുടെ ഉപരിപഠനത്തിനായുള്ള തുക മൊത്തമായി ലഭിക്കുന്നു. 

റിട്ടയർമെന്റ് ഇൻഷുറൻസ്

പലതരത്തിലുള്ള റിട്ടയർമെന്റ് ഇൻഷുറൻസ് പോളിസികളാണുള്ളത്. ഉദാഹരണങ്ങൾ താഴെ പറയുന്നു.

1. ഡെഫേർഡ് പെൻഷൻ പ്ലാൻ 

കൃത്യമായ രീതിയിൽ ഇൻഷുറൻസ് തുക അടക്കുന്നതിലൂടെ റിട്ടയർമെന്റിന് ശേഷം ഒരു സ്ഥിര വരുമാനത്തിനായാണ് ഡെഫേർഡ് പെൻഷൻ പ്ലാൻ എടുക്കുന്നത്. 

2. ഇമ്മീഡിയറ്റ് ആന്യുറ്റിസ്

ഈ പ്ലാൻ എടുത്ത ഉടൻ തന്നെ റിട്ടയറായ വ്യക്തിക്ക് നിത്യ ചെലവുകൾ നടത്താനായി മാസംതോറും പണം ലഭിക്കുന്നു. 

സ്പെഷ്യലൈസ്ഡ് ഇൻഷുറൻസ് 

1. സൈബർസെക്യൂരിറ്റി ഇൻഷുറൻസ് 

ചെറുകിട വ്യവസായത്തിന്റെ ഡാറ്റകൾ ലീക്ക് ആവുകയും അതിലൂടെ വാണിജ്യ സ്ഥാപനത്തിന് നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്താൽ അതിന്റെ നിയമപരമായ ഫീസും ഉപഭോക്തൃ നഷ്ടപരിഹാരവും ഈ ഇൻഷുറൻസ് കവറേജിലൂടെ കിട്ടുന്നതായിരിക്കും.

2. പെറ്റ് ഇൻഷുറൻസ്

വളർത്തു മൃഗങ്ങളുടെ ചികിത്സ ചിലവുകൾ നേരിടുന്നതിന് വേണ്ടിയാണ് പെറ്റ് ഇൻഷുറൻസ് എടുക്കുന്നത്.

3. ഡിവൈസ് ഇൻഷുറൻസ്

ഗാഡ്ജറ്റ് ഇൻഷുറൻസ് പോളിസിയിലൂടെ കേടുപാട് സംഭവിച്ച ഗാഡ്ജറ്റിനെ മാറ്റിയെടുക്കാൻ സാധിക്കും. 

4. ഇവന്റ് കവറേജ് 

വിവിധ തരത്തിലുള്ള കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്ന വലിയ പരിപാടികൾക്ക് ഉണ്ടായ ചെലവ് ഇവന്റ് കവറേജിലൂടെ ലഭ്യമാകും.

ഇൻഷുറൻസ് പോളിസികളിൽ ചേരുന്നതിന് മുന്നെ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

1. പ്രീമിയംസ്

എടുക്കുന്ന പോളിസികളെ കൃത്യമായ അടവുകളിലൂടെ സജീവമാക്കുന്നതാണ് പ്രീമിയങ്ങൾ. ഉദാഹരണത്തിന്, ഹെൽത്ത് ഇൻഷുറൻസ് എടുത്ത വ്യക്തി വർഷത്തിൽ 20000 രൂപ പ്രീമിയമായി അടക്കുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഈ വ്യക്തിക്ക് 2 ലക്ഷത്തോളം ആശുപത്രി ചെലവുകൾ വരുകയാണെങ്കിൽ ഈ പോളിസിയിലൂടെ അത് നൽകാൻ സാധിക്കും അതുവഴി പെട്ടെന്നുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലാതെയാവുന്നു.

2. ഡിഡക്ടിബിൾസ്

ഇൻഷുറൻസ് തുടങ്ങുന്നതിന് മുന്നെ പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചെലവുകൾക്ക് ഇൻഷ്വറി മുൻകൂട്ടി അടക്കുന്ന തുകയാണിത്. ഉദാഹരണം, ഒരു കുടുംബം ഫാമിലി ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ 50000 രൂപ ഡിഡക്ടിബിൾ ആയി മുൻകൂട്ടി അടക്കുന്നു. പിന്നീട് അവരുടെ വീടിന് 12 ലക്ഷം വിലവരുന്ന നാശനഷ്ടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഇൻഷുറൻസിന്റെ ആദ്യത്തിൽ തന്നെ അടച്ച 50000 കഴിഞ്ഞുള്ള ബാക്കി തുക 1.5 ലക്ഷമായിരിക്കും പോളിസി വഴി ലഭിക്കുക.

3. പോളിസി ലിമിറ്റ്സ് 

ഇൻഷുറൻസ് എടുക്കുമ്പോൾ ഇൻഷ്വറർക്ക് ഒരു പരിധിക്ക് അപ്പുറം പണം നൽകാൻ കഴിയില്ല. ഇതിനെയാണ് പോളിസി ലിമിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം, 10 ലക്ഷം വരുന്ന ഒരു ഓട്ടോ ഇൻഷുറൻസിന് 12 ലക്ഷം വരുന്ന വാഹന നഷ്ടത്തിന്റെ തുകയിൽ നിന്നും പരമാവധി തുകയായ 10 ലക്ഷം രൂപയാകും ഇൻഷുറൻസായി നൽകാൻ സാധിക്കുക. ബാക്കി വരുന്ന 2 ലക്ഷം ഇൻഷ്വറി തന്നെ ചെലവാക്കേണ്ടി വരും. 

4. റൈഡേഴ്‌സ് ആൻഡ് ആഡ്-ഓൺസ്‌

നിലവിലുള്ള ഇൻഷുറൻസിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് റൈഡേഴ്‌സ് ആഡ് ഓൺസ് ഉള്ളത്. ഉദാഹരണം, ലൈഫ് ഇൻഷുറൻസ് എടുത്തിട്ടുള്ളയാൾ കാൻസറിനുള്ള ചികിത്സ എടുക്കുമ്പോൾ അതിന്റെ ചിലവുകൾക്കായി അയാൾക്ക് റൈഡേഴ്‌സ് ഓപ്ഷൻ വഴി ഒരു തുക മൊത്തമായി ലഭിക്കുന്നു. 

5. എക്സ്ക്ലൂഷൻസ് 

ഇൻഷുറൻസുകളിൽ ചില സംഭവങ്ങൾ ഒഴിവാക്കാറുണ്ട്. ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ അതിൽ എല്ലാ തരം ആരോഗ്യ സംബന്ധമായ സംഭവങ്ങലക്കും ഇൻഷുറൻസ് കിട്ടില്ല. ഉദാഹരണത്തിന്, സൗന്ദര്യ വർദ്ധകത്തിനായുള്ള സർജറിക്ക് ഇൻഷുറൻസ് തുക ലഭിക്കില്ല.

6. ഗ്രേസ് പീരീഡ്സ് 

പോളിസി പ്രീമിയം അടക്കുന്നതിനുള്ള സമയം കഴിഞ്ഞിട്ടും പോളിസി കവറേജ് ലാപ്സാവാതെ പ്രീമിയം തിരിച്ചടക്കാനുള്ള ഒരു നിശ്ചിത സമയത്തെയാണ് ഗ്രേസ് പീരീഡ്‌ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇൻഷുറൻസിന്റെ വിവിധ ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

ഇൻഷുറൻസ് നൽകുന്നതിനപ്പുറം മറ്റ് അനൂകൂല്യങ്ങൾ കൂടെ ഇതിൽ ഉൾപ്പെടുന്നു.

ഇക്കണോമിക് സ്റ്റെബിലിറ്റി 

സാമ്പത്തിക തടസ്സങ്ങളിൽ നിന്നും കുടുംബത്തെയും സംരംഭങ്ങളെയും പരിരക്ഷിക്കുന്നു. 

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. 

ഇൻഷുറൻസ് പോളിസിക്കൊപ്പമുള്ള നികുതി ആനുകൂല്യങ്ങൾ എന്തൊക്കെ?

1. ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ -സെക്ഷൻ 80 സി പോലുള്ള നിയമപരമായ വ്യവസ്ഥകൾക്ക് കീഴിലുള്ള കിഴിവുകൾ. 

2. ആരോഗ്യ ഇൻഷുറൻസ് ഇൻസെന്റീവുകൾ- മുതിർന്ന പൗരൻമാരുടെ അലവൻസുകൾ ഉൾപ്പെടെ സെക്ഷൻ 80D പ്രകാരമുള്ള നികുതി കിഴിവുകൾ.

3. പേഔട്ടുകളുടെ ഒഴിവാക്കൽ- വകുപ്പ് 10(10D) പ്രകാരം നികുതി രഹിത ആനുകൂല്യങ്ങൾ.

പോർട്ട്ഫോളിയോ ഡൈവേഴ്‌സിഫിക്കേഷൻ 

ULIP-കൾ പോലുള്ള ചില ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, നിക്ഷേപിക്കുന്നതിനൊപ്പം റിസ്ക് കവറേജ്‌കൂടെയുള്ളതിനാൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. 

റിസ്ക് റിഡിസ്ട്രിബ്യുഷൻ 

സംഭാവനകൾ ശേഖരിക്കുന്നതിലൂടെ, ഇൻഷുറർമാർ റിസ്ക് എലമെന്റുകൾ എളുപ്പത്തിൽ വിതരണം ചെയ്യാൻ സാധിക്കുന്നു അതിലൂടെ പ്രതികൂല സാഹചര്യങ്ങൾക്കെതിരെ മൊത്തമായി പ്രതിരോധം വളർത്തുന്നു.

ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെ?

നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ ഒരു ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിന് സമഗ്രമായ വിലയിരുത്തൽ ആവശ്യമാണ്. ഉദാഹരണങ്ങൾ താഴെ പറയുന്നു.

1. റിസ്ക് പ്രൊഫൈലിംഗ്- വരാൻ സാധ്യതയുള്ള പ്രതിസന്ധികൾ തിരിച്ചറിയുകയും നിങ്ങളുടെ സാമ്പത്തിക മുൻഗണനകൾ വിലയിരുത്തുകയും ചെയ്യണം. ഉദാഹരണത്തിന്, ഒരു വ്യക്തി തന്റെ കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കാൻ ലൈഫ് ഇൻഷുറൻസിനാകും മുൻഗണന നൽകുന്നത്. എന്നാൽ ഒരു വാഹന സംരംഭകൻ ബിസിനസ്സ് അപകടസാധ്യതകൾ ഒഴിവാക്കാൻ സമഗ്രമായ വാഹന ഇൻഷുറൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

2. പ്രൊവൈഡർ ഡ്യു ഡിലിജൻസ്- ഇൻഷുറൻസ് എടുക്കാൻ താൽപര്യപ്പെടുന്ന സ്ഥാപനത്തിന്റെ പ്രശസ്തി, ക്ലെയിം സെറ്റിൽമെന്റുകളുടെ അനുപാതം, ഉപഭോക്തൃ സേവന നിലവാരം എന്നിവയെക്കുറിച്ച് മനസിലാക്കിയതിന് ശേഷമാത്രം തെരഞ്ഞെടുക്കുക.

3. കോണ്ട്രാച്വൽ അക്യൂമെൻ- സ്ഥാപനത്തിന്റെ നിബന്ധനകൾ സൂക്ഷ്മമായി പരിശോധിക്കുക. ഉൾപ്പെടുന്നതും-ഉൾപ്പെടാത്തതും എന്തൊക്കെയെന്ന് മനസിലാക്കിയ ശേഷം മാത്രം ഇൻഷുറൻസ് എടുക്കുക.

4. എക്സ്പെർട് കൺസൽട്ടേഷൻ- കൂടുതൽ അറിവുകൾക്കായി വിദഗ്ദ്ധരുടെ ഉപദേശങ്ങൾ സ്വീകരിക്കാവുന്നതാണ്. 

5. ടെക്‌നോളജിക്കൽ ടൂൾസ്- പോളിസികൾ താരതമ്യം ചെയ്യാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രീമിയം കാൽക്കുലേറ്ററുകളും ഉപയോഗിക്കുക. 

ഇൻഷുറൻസ് പോളിസികളിൽ പതിവായി ഒഴിവാക്കുന്നതെന്തൊക്കെ?

 ലൈഫ് ഇൻഷുറൻസ്

1. പോളിസിയുടെ ആദ്യഘട്ടങ്ങളിൽ ഉണ്ടായ സ്വന്തം കാരണങ്ങളാൽ ഉണ്ടായ പരിക്കുകൾ.

2. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ശേഷമുള്ള മരണം.

ആരോഗ്യ ഇൻഷുറൻസ്

1. കാത്തിരിപ്പ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിലവിലുള്ള ആരോഗ്യ ചികിത്സകൾ.

2. തെരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ പരീക്ഷണാത്മകയോ മെഡിക്കൽ ഇടപെടലുകൾ.

ഓട്ടോ ഇൻഷുറൻസ്

1. മദ്യപിച്ചോ അശ്രദ്ധമോ നിയമവിരുദ്ധമോ ആയ ഡ്രൈവിങ്ങിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ.

2. പോളിസിയിൽ പെടാത്ത തേയ്മാനം പോലുള്ള വാഹന നാശനഷ്ടങ്ങൾ.

സാമ്പത്തിക സ്ഥിരതയ്ക്കും പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും ഇൻഷുറൻസ് പ്രധാനമാണ്. ഇതിലൂടെ സുസ്ഥിരമായ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സാധിക്കും . 

പാൻ കാർഡ് ആരംഭിച്ചത് എപ്പോൾ? ആർക്കൊക്കെ വേണം, എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം