Asianet News MalayalamAsianet News Malayalam

ചൈനീസ് സേന തുടരുന്നിടത്ത് ഇന്ത്യ പിൻമാറില്ല; അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചയില്ലെന്ന് കരസേനാ മേധാവി

ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ. കമാൻഡർതല ചർച്ചയ്ക്കു മുമ്പാണ് ജനറൽ എം എം നരവനെയുടെ പ്രസ്താവന.

Army Chief Gen Naravane about India China border talks
Author
Delhi, First Published Oct 10, 2021, 11:51 AM IST

ദില്ലി: ഇന്ത്യ - ചൈന അതിര്‍ത്തിയിൽ (india china border) ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന്  കരസേന മേധാവി ജനറൽ എം എം നരവനെ (m m naravane). ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമാൻഡർതല ചർച്ചയ്ക്കു മുമ്പാണ് ജനറൽ എം എം നരവനെയുടെ പ്രസ്താവന.

ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ചുസുൽ മോള്‍ഡ അതിർത്തിയിൽ വച്ചാണ് ചർച്ച നടക്കുക. ലഫ്‌നന്റ് ജനറൽ പി ജി കെ മേനോൻ ആണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുvdvld. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സേനാ മേധാവി വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ഇന്ന് നടക്കുന്ന ചർച്ചയിൽ വിഷയം ആയേക്കും.

Also Read: അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; അരുണാചൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികരെ തടഞ്ഞ് ഇന്ത്യ

Follow Us:
Download App:
  • android
  • ios