Asianet News MalayalamAsianet News Malayalam

ആത്മഹത്യ പ്രേരണാകുറ്റം; അർണാബ് ഗോസ്വാമി ജാമ്യം തേടി കോടതിയെ സമീപിക്കും

ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർണാബിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. 

Arnab Goswami will approach court  today for bail
Author
Mumbai, First Published Nov 5, 2020, 6:57 AM IST

മുംബൈ: ഇന്‍റീരിയൽ ഡിസൈനറുടെ ആത്മഹത്യയിൽ പ്രേരണാകുറ്റം ചുമത്തി മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമി ജാമ്യം തേടി ഇന്ന് ബോംബൈ ഹൈക്കോടതിയെ സമീപിക്കും. വൈകീട്ട് മൂന്ന് മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും. ഇന്നലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർണാബിനെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേൽപിച്ചെന്ന അർണാർബിന്‍റെ ആരോപണം മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി തള്ളി. 2018 ൽ ആത്മഹത്യകേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തുമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഇന്ന് മഹാരാഷ്ട്രാ ബിജെപി പ്രതിഷേധ ദിനമായി ആചരിക്കും. ബിജെപി നേതാക്കൾ ഗവർണറെ കാണും.

അതിനിടെ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios