8 മാസം മുൻപ് പ്രതിയായ മുസ്തഫയുടെയും ഷഹീനാസ് എന്ന യുവതിയുടെയും വിവാഹം നടന്നിരുന്നു. ഈ വിവാഹത്തിന്റെ ബ്രോക്കർ സുലൈമാനായിരുന്നു.

മംഗളൂരു: മംഗളൂരു റൂറൽ പൊലീസ് പരിധിയിലുള്ള വാളച്ചിലിൽ വിവാഹ ബ്രോക്കർ കുത്തേറ്റ് മരിച്ചു. 50 വയസുള്ള സുലൈമാനാണ് മരിച്ചത്. രാത്രി നടന്ന ആക്രമണത്തിനിടെ സുലൈമാന്റെ രണ്ട് ആൺമക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുലൈമാന്റെ ബന്ധുവായ മുസ്തഫയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

8 മാസം മുൻപ് പ്രതിയായ മുസ്തഫയുടെയും ഷഹീനാസ് എന്ന യുവതിയുടെയും വിവാഹം നടന്നിരുന്നു. ഈ വിവാഹത്തിന്റെ ബ്രോക്കർ സുലൈമാനായിരുന്നു. എന്നാൽ ദാമ്പത്യം തകർന്നതോടെ ഷഹീനാസ് രണ്ട് മാസം മുമ്പ് മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ഇത്  ഇത് മുസ്തഫയും സുലൈമാനും തമ്മിലുള്ള സംഘർഷത്തിന് കാരണമായതായി പൊലീസ് പറഞ്ഞു. 

ബുധനാഴ്ച രാത്രി മുസ്തഫ സുലൈമാനെ ഫോണിൽ വിളിച്ച് വളരെ മോശമായ രീതിയിൽ സംസാരിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി രാത്രി തന്നെ സുലൈമാൻ മക്കളായ റിയാബ്, സിയാബ് എന്നിവരോടൊപ്പം വാളച്ചിലിലെ മുസ്തഫയുടെ വീട്ടിലേക്ക് പോയി. മക്കൾ വീടിനു പുറത്ത് കാത്തു നിൽക്കുകയായിരുന്നു. എന്നാൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് മനസിലായിരുന്നതായി മക്കൾ പറഞ്ഞതായി പൊലീസ് പറയുന്നു. 

പിന്നീട് പോകാനൊരുങ്ങിയപ്പോൾ പെട്ടെന്ന് മുസ്തഫ പുറത്തേക്കോടി വന്ന് മൂവരെയും ആക്രമിക്കുകയായിരുന്നുവെന്നും സുലൈമാന്റെ കഴുത്തിൽ കത്തി കൊണ്ട് കുത്തി അയാൾ അപ്പോൾ തന്നെ മരിക്കുകയും ചെയ്തു. പിന്നാലെ യാബിന്റെ നെഞ്ചിലും റിയാബിന്റെ കൈത്തണ്ടയിലും കുത്തി ഓടി രക്ഷപ്പെട്ടു എന്ന് പൊലീസ് പറഞ്ഞു.

മനഃപൂർവമല്ലാത്ത നരഹത്യ, കൊലപാതകശ്രമം, ആക്രമണം എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023 ലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം മംഗളൂരു റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുസ്തഫയെ പിന്നീട് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....