14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ദില്ലി: അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റിനെതിരായ ഹർജി നാളെ സുപ്രീംകോടതി പരി​ഗണിക്കും. രണ്ടംഗബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന്‍റെയും ജസ്റ്റിസ് കോടീശ്വർ സിങിന്‍റെയും ബഞ്ചാണ് ഹർജി പരിഗണിക്കുക. അലിഖാൻ മഹബൂബാബാദിനെ ഇന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേരളത്തിൻ്റെ സ്വന്തം ഇന്‍റർനെറ്റ്, കെഫോണിൽ കണക്ടായി കേരളം; ഒരു ലക്ഷമെന്ന നാഴികകല്ല് പിന്നിട്ട് കണക്ഷനുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം