Asianet News MalayalamAsianet News Malayalam

പശുക്കളില്‍ കൃത്രിമബീജസങ്കലനം നടത്തിയാല്‍ ആള്‍ക്കൂട്ടക്കൊലപാതകം ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി

അലഞ്ഞുതിരിയുന്ന കാലികളില്‍ മിക്കവയും ആണ്‍വര്‍ഗത്തില്‍പ്പെട്ടവയാണ്. കശാപ്പ് നിരോധിച്ചതോടെയും ആധുനിക കൃഷിരീതികള്‍ ആരംഭിച്ചതോടെയും ഇവയുടെ എണ്ണം കൂടിയിട്ടുണ്ട്. 

Artificial insemination of cows will help end mob lynching says union minister Giriraj Singh
Author
Delhi, First Published Sep 5, 2019, 3:20 PM IST

ദില്ലി: രാജ്യത്തെ പശുക്കളില്‍ 100 ശതമാനം കൃത്രിമബീജസങ്കലനം നടത്തിയാല്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. 2025 ഓടെ ഇത് പ്രാവര്‍ത്തികമാകുമെന്നും അതോടെ ആള്‍ക്കൂട്ടക്കൊലപാതകം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അലഞ്ഞുതിരിയുന്ന കാലികളില്‍ മിക്കവയും ആണ്‍വര്‍ഗത്തില്‍പ്പെട്ടവയാണ്. കശാപ്പ് നിരോധിച്ചതോടെയും ആധുനിക കൃഷിരീതികള്‍ ആരംഭിച്ചതോടെയും ഇവയുടെ എണ്ണം കൂടിയിട്ടുണ്ട്. ആരോഗ്യം നശിക്കുന്നതുവരെ പശുക്കളെ വിലമതിപ്പോടെയാണ് കര്‍ഷകര്‍ കാണുന്നത്. എന്നാല്‍ കാളകളെ കര്‍ഷകര്‍ ഉപേക്ഷിച്ചുപോകുകയാണ്. ഇത് ആള്‍ക്കൂട്ടാക്രമണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തുടനീളം നിരവധി ആള്‍ക്കൂട്ടാക്രമണങ്ങളാണ് കുറഞ്ഞകാലത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കന്നുകാലികളെ കശാപ്പുചെയ്യുന്നത് മിക്കയിടങ്ങളിലും നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. പശുസംരക്ഷണത്തിനായി മുറവിളികൂട്ടുന്നവരുടെ എണ്ണം മോദിസര്‍ക്കാരിന്‍റെ കാലത്ത് വര്‍ദ്ധിച്ചുവരികയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

Follow Us:
Download App:
  • android
  • ios