ദില്ലി: മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരമായി വിമര്‍ശിക്കുന്ന ബിഎസ്പി നേതാവ് മായാവതിയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പൊതുജീവിതം നയിക്കാൻ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകൾ തെളിയിക്കുന്നതെന്ന് ജയ്റ്റ്‍ലി ആരോപിച്ചു. മായാവതിയുടെ വാക്കുകൾ തരംതാണതാണ്. മൂല്യങ്ങൾ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജയ്റ്റ്‍ലി പറ‌ഞ്ഞു. 

മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ജയ്റ്റ്‍ലിയുടെ മറുപടി. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍  പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി ആരോപിച്ചിരുന്നു.