എന്നാൽ ഓൺലൈനായിട്ടാണ് കെജരിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ തടസമുണ്ടെന്ന് കോടതിയെ അറിയിച്ചു.
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരുണ്ട്. ഇതിൽ 52 എംഎൽഎമാരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തു. ആരും കൂറുമാറിയില്ല. മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമന്‍സും അയച്ചതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങളുണ്ടായത്. പാര്‍ട്ടി വിടുന്ന ഓരോ എംഎല്‍എക്കും 25 കോടി രൂപ വാഗ്ദാനം നല്‍കിയെന്ന് ഇന്നലെ നിയമസഭയിൽ കെജ്രിവാൾ ആരോപിച്ചിരുന്നു.
അതിനിടെ, മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കോടതി സമയം നീട്ടി നല്‍കി. അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ദില്ലി റൗസ് അവന്യൂ കോടതി നിര്‍ദേശിച്ചു. മദ്യനയക്കേസിൽ ചോദ്യം ചെയ്യാൻ അഞ്ച് നോട്ടീസുകൾ ഇഡി നൽകിയിട്ടും കെജരിവാൾ ഹാജരായിരുന്നില്ല. തുടർന്ന് ഇഡി നൽകിയ അപേക്ഷയിലാണ് ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.
കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു
എന്നാൽ ഓൺലൈനായിട്ടാണ് കെജ്രിവാൾ റൗസ് അവന്യു കോടതിയിൽ ഹാജരായത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ തടസമുണ്ടെന്ന് കോടതിയെ അറിയിച്ചു. സമയം നീട്ടി നൽകണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റി. തിങ്കളാഴ്ച്ച ഹാജരാകാൻ നോട്ടീസ് ഇഡി നൽകിയിട്ടുണ്ടെങ്കിലും ഇതും കെജരിവാൾ തള്ളാനാണ് സാധ്യത.
