നിയന്ത്രണംവിട്ട കാർ 10 ആം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കാർ മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കോഴിക്കാട്: കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടി ഉള്‍പ്പടെ അഞ്ച് പേരെയും തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വടകര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പത്താം വളവിൽ നിർത്തിയ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ അമിത വേഗതയിൽ മുന്നോട്ട് പോവുകയായിരുന്നു. മരത്തിൽ കുടുങ്ങി നിന്നതിനാൽ വൻ അപകടം ഒഴിവായി. കാറിൽ നിന്നും ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ആരുടേയും പരിക്ക് സാരമുള്ളതല്ല.
