Asianet News MalayalamAsianet News Malayalam

'രാഷ്ട്രീയ പാർട്ടികള്‍ക്കല്ല ദില്ലിക്ക് വോട്ട് ചെയ്യൂ': വോട്ടർമാരോട് അരവിന്ദ് കെജ്രിവാൾ

അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിധി തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

arvind kejriwal appeal voters to vote for delhi
Author
Delhi, First Published Jan 6, 2020, 7:39 PM IST

ദില്ലി: രാഷ്ട്രീയ പാർട്ടികൾക്ക് പകരം ദില്ലിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിക്ക് വേണ്ടി തങ്ങൾ പ്രവർത്തിച്ചുവെന്ന് ജനങ്ങൾക്ക് തോന്നുവെങ്കിൽ എഎപിക്ക് വോട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിധി തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

 "70 വർഷത്തിനിടെ ഇതാദ്യമായി ആളുകൾ നല്ല സ്കൂളുകൾക്കും ആശുപത്രികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വോട്ടുചെയ്യും. ദില്ലിയിലെ നാഗരിക സംഘടനകളുടെയും പൊലീസ് സേനയുടെയും ചുമതല ബിജെപിക്കാണ്. ഞങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ആളുകൾ ഞങ്ങൾക്കുള്ള വിധി എഴുതുമെന്ന് ഞാൻ വിശ്വസിക്കുന്നു" കെജ്രിവാൾ പറഞ്ഞു. 

ജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുമ്പോൾ തന്റെ സർക്കാർ രാഷ്ട്രീയ നിലപാടുകളിൽ വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Follow Us:
Download App:
  • android
  • ios