Asianet News MalayalamAsianet News Malayalam

സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം നല്‍കി,അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്

സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി .ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി

Arvind Kejriwal issued notice to pay back Rs 164 crore after party advertised at government expense
Author
First Published Jan 12, 2023, 11:08 AM IST

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് .സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി .ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .10 ദിവസത്തിനകം തുക അടയ്ക്കണം.ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങൾ ദില്ലിയിൽ അടക്കം നൽകുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചു

 

ദില്ലി മേയർ തെരഞ്ഞെടുപ്പ്: ജനവിധി നടപ്പിലാക്കാൻ അനുവദിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ, ഗവർണർക്ക് കത്തയച്ചു

'കോൺ​ഗ്രസ് കോമയിലാണ്, രാഹുൽ ആദ്യം സ്വന്തം സമയം ശരിയാക്കട്ടെ'; വിമർശനങ്ങൾക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

Follow Us:
Download App:
  • android
  • ios